vuukle one pixel image

ആരോഗ്യ സര്‍വേ വിവരം കനേഡിയന്‍ ഏജന്‍സിക്ക് കൈമാറിയത് സര്‍ക്കാര്‍ അറിവോടെ; കൈമാറ്റം കേന്ദ്ര നിര്‍ദ്ദേശം ലംഘിച്ച്

Nov 6, 2020, 7:55 AM IST

കേരളത്തിലെ ആരോഗ്യ സര്‍വേ വിവരങ്ങള്‍ കനേഡിയന്‍ ഗവേഷണ ഏജന്‍സിക്ക് കൈമാറിയത് സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ അനുമതിയോടെ. വിവരങ്ങള്‍ പിഎച്ച്ആര്‍ഐക്ക് കൈമാറാന്‍ സംവിധാനം ഒരുക്കിയെന്ന് തെളിയിക്കുന്ന രേഖകള്‍ പുറത്ത്. കിരണ്‍ സര്‍വെയുമായി ബന്ധപ്പെട്ട് ചേര്‍ന്ന ഉന്നതതല യോഗത്തിലും പിഎച്ച്ആര്‍ഐ തലവന്‍ സലീം യൂസഫും പങ്കെടുത്തിരുന്നു.