Jan 25, 2020, 1:03 PM IST
'എനിക്ക് ഈ തൃശൂര്‍ വേണം....നിങ്ങളെനിക്ക് ഈ തൃശൂര്‍ തരണം... ഈ തൃശൂര്‍ ഞാനിങ്ങെടുക്കുവാ...'സുരേഷ് ഗോപിയുടെ വൈറല്‍ ഡയലോഗാണിത്. ഇപ്പോഴിതാ അതേ ഡയലോഗ് അനുകരിച്ച് സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷ്. ഒരു കോളേജ് പരിപാടിക്കെത്തിയപ്പോള്‍ ഇതേ വാചകത്തിന് ഒരു ട്വിസ്റ്റ് നല്‍കി അവതരിപ്പിച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ്.