vuukle one pixel image

പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ അന്തരിച്ചു

Jan 31, 2021, 7:54 AM IST

പ്രശസ്ത ഗായകൻ സോമദാസ് ചാത്തന്നൂർ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കൊല്ലം പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. 42 വയസായിരുന്നു. ഏഷ്യാനെറ്റിന്റെ ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രശസ്തനായ ഇദ്ദേഹം ഗാനമേള വേദികളിലും പിന്നണി ഗാന രംഗത്തും തിളങ്ങി. കൊല്ലം ജില്ലയിലെ ചാത്തന്നൂർ സ്വദേശിയാണ്. പ്രശസ്ത റിയാലിറ്റി ഷോയായാ ബിഗ്‌ബോസ് കഴിഞ്ഞ സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു സോമദാസ്‌.