Sep 21, 2019, 8:57 PM IST
ഗവേഷണ പ്രബന്ധം ഒപ്പിടാൻ മനഃപൂർവം വൈകിപ്പിച്ചതായി കാലിക്കറ്റ് സർവ്വകലാശാല മലയാള വിഭാഗം മേധാവിക്കെതിരെ ഗവേഷക വിദ്യാർത്ഥിനിയുടെ ആരോപണം. ഒപ്പം പ്രബന്ധം സമർപ്പിച്ചവർക്കെല്ലാം ഒപ്പിട്ട് കൊടുത്തിട്ടും തനിക്ക് മാത്രം മനഃപൂർവ്വം വൈകിപ്പിച്ചതായാണ് യുവതി ഫേസ്‌ബുക്കിലൂടെ ആരോപിക്കുന്നത്.