Oct 2, 2020, 6:46 PM IST
യൂണിടാക് എംഡിയുടെ സത്യവാങ്മൂലത്തില്‍, യുഎഇ കോണ്‍സുലേറ്റിന്റെ വാര്‍ഷികാഘോഷ പരിപാടികളില്‍ പങ്കെടുത്ത പ്രതിപക്ഷ നേതാവിന് സ്വപ്‌ന ഐ ഫോണ്‍ വാങ്ങിക്കൊടുത്തതായാണ് പറയുന്നതെന്നും പ്രോട്ടോക്കോള്‍ ലംഘനം നടന്നിട്ടുണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കെ ടി ജലീല്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട രമേശ് ചെന്നിത്തല പ്രോട്ടോക്കോള്‍ ലംഘനത്തിന് രാജിവയ്ക്കണമെന്നും പക്ഷേ തങ്ങളത് ആവശ്യപ്പെടില്ലെന്നും സെക്രട്ടേറിയറ്റ് യോഗതീരുമാനമറിയിച്ചാല്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കോടിയേരി പറഞ്ഞു.