Mar 19, 2022, 5:46 PM IST
ലത്തീന്‍ അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പ് മോണ്‍. തോമസ് ജെ നെറ്റോയുടെ മെത്രാഭിഷേക ചടങ്ങുകൾ ആരംഭിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച് ബിഷപ്പ് ലിയോ പോള്‍ദോ ജിറേല്ലി ചടങ്ങിൽ വചന സന്ദേശം നൽകും.
ആര്‍ച്ച് ബിഷപ് സൂസെപാക്യത്തിന്റെ പിന്‍ഗാമിയായിട്ടാണ് തോമസ് ജെ. നെറ്റോ ചുമതലയേല്‍ക്കുന്നത്. തിരുവനന്തപുരം അതിരൂപത കോ ഓര്‍ഡിനേറ്ററായി ആയി പ്രവര്‍ത്തിക്കുന്നതിനിടെയാണ് തോമസ് നെറ്റോയെ തേടിയുള്ള പുതിയ ദൗത്യം.