കൊവിഡ് വ്യാപനം ഉച്ചസ്ഥായിയില്‍ എത്തിക്കുന്നത് വൈകിപ്പിക്കാന്‍ കേരളത്തിന് സാധിച്ചുവെന്ന് മുഖ്യമന്ത്രി

Oct 10, 2020, 6:24 PM IST

ഒക്ടോബര്‍,നവംബര്‍ മാസങ്ങള്‍ നിര്‍ണായക ഘട്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൂടുതല്‍ ഫലപ്രദമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഈ ഘട്ടത്തില്‍ നടത്തിയാല്‍ മാത്രമേ മരണങ്ങള്‍ വര്‍ധിക്കുന്നത് തടയാനാകൂ. തൊട്ടടുത്ത സംസ്ഥാനങ്ങളില്‍ കൊവിഡ് അതിശക്തമായി തുടരുകയാണ്.  രോഗവ്യാപനം അതിന്റെ ഉച്ചസ്ഥായിയില്‍ എത്തിക്കുന്നത് വൈകിപ്പിക്കാന്‍ കേരളത്തിന് സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.