May 19, 2020, 3:48 PM IST
ലോക്ക് ഡൗണ്‍ ലംഘിച്ച് സമരം നടത്തിയ മാവേലിക്കര എംപി കൊടിക്കുന്നില്‍ സുരേഷ് എംപിക്ക് എതിരെ കേസ്. കുട്ടനാട്ടില്‍ പ്രളയരക്ഷാ നടപടികള്‍ സമയബന്ധിതമായി സര്‍ക്കാര്‍ ചെയ്യുന്നില്ലെന്ന് ആരോപിച്ചായിരുന്നു ബോട്ടില്‍ യാത്ര ചെയ്തുള്ള സമരം. സാമൂഹിക അകലം പാലിക്കാതെ പരമാവധി ആളുകളെ കൂട്ടി സമരം ചെയ്തതിനാലാണ് കേസെടുത്തതെന്ന് രാമങ്കരി പൊലീസ് അറിയിച്ചു.