vuukle one pixel image

വീട്ടുകാര്‍ അറിഞ്ഞില്ല, വളവ് തിരിക്കുന്നതിനിടെ ജീപ്പില്‍ നിന്നും കുട്ടി തെറിച്ചുവീണു

Sep 9, 2019, 10:31 AM IST

 ഒന്നര വയസ്സുള്ള കുട്ടി കൈയ്യില്‍ നിന്നു തെറിച്ചു വീണതതറിയാതെ യാത്ര തുടര്‍ന്ന് മാതാപിതാക്കള്‍. മൂന്നു മണിക്കൂര്‍ കുട്ടിയെ കൂടാതെ യാത്ര തുടര്‍ന്ന മാതാപിതാക്കള്‍ കുട്ടിയെ നഷ്ടപ്പെട്ട വിവരം വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് അറിഞ്ഞത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ച് നാലു മണിക്കൂറിനു ശേഷം പോലീസ്, വനം വകുപ്പ്, ചൈല്‍ഡ് ലൈന്‍ എന്നിവരുടെ നേതൃത്വത്തില്‍ മാതാപിതാക്കള്‍ക്ക് കൈമാറി.