Jan 25, 2020, 5:32 PM IST
എറണാകുളം പാവക്കുളത്ത് ബിജെപി സംഘടിപ്പിച്ച പൗരത്വ ഭേദഗതി അനുകൂല സെമിനാറിന് പോയത് മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരമെന്ന വിമര്‍ശനങ്ങളെ തള്ളി ആതിര. താമസിച്ചിരുന്ന ഹോസ്റ്റലിന് അടുത്തായിരുന്നു ക്ഷേത്രമെന്നും അവിടെ നിന്നും വളരെ മോശമായിട്ടുള്ള സംസാരം വന്നപ്പോഴാണ് പ്രതികരിച്ചതെന്നും ആതിര പറഞ്ഞു. ഫേക്ക് അക്കൗണ്ടില്‍ നിന്നാണ് വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നതെന്നും ആതിര പ്രതികരിച്ചു.