Sep 21, 2019, 9:11 AM IST
പരീക്ഷയില്‍ തോറ്റ ബിടെക് വിദ്യാര്‍ത്ഥിയെ ജയിപ്പിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീല്‍ ഇടപെട്ടെന്ന് കാണിച്ച് ഗവര്‍ണര്‍ക്ക് പരാതി. കൊല്ലം ടികെഎം കോളേജിലെ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ശ്രീഹരിക്ക് വേണ്ടിയാണ് മന്ത്രി ഇടപെട്ടുവെന്ന ആരോപണം. 29 മാര്‍ക്ക് നേടിയ വിദ്യാര്‍ത്ഥിക്ക് അവസാന പുനര്‍മൂല്യനിര്‍ണയത്തില്‍ 48 മാര്‍ക്കാണ് കിട്ടിയിരിക്കുന്നത്.