'കൊവിഡ് കാലത്ത് ഗതാഗതവകുപ്പ് ആരുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല'; ചെന്നിത്തലയുടെ ആരോപണത്തില്‍ ഗതാഗതമന്ത്രി

Jun 28, 2020, 4:49 PM IST

മന്ത്രിയെന്ന നിലയില്‍ ഒരു കമ്പനിയുമായും താന്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. കൊവിഡ് കാലത്ത് ഗതാഗതവകുപ്പ് ആരുമായും കരാറില്‍ ഏര്‍പ്പെട്ടിട്ടില്ല. മുഖ്യമന്ത്രി മാത്രമായി തീരുമാനമെടുക്കുമെന്ന് കരുതുന്നില്ല. പ്രതിപക്ഷ നേതാവിന്റെ ആക്ഷേപം പൂര്‍ണമായും കേട്ടിട്ടില്ലെന്നും മന്ത്രി പറഞ്ഞു.