സമ്പര്‍ക്കത്തിലൂടെ 375 പേര്‍ക്ക് കൊവിഡ്, കണക്ക് അപൂര്‍ണ്ണമെന്ന് മുഖ്യമന്ത്രി

Jul 30, 2020, 6:12 PM IST

കേരളത്തില്‍ ഇന്ന് 506 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 794 പേര്‍ രോഗമുക്തി നേടി. ഇന്നത്തെ കണക്കുകള്‍ പൂര്‍ണ്ണമല്ലെന്നും ഐസിഎംആറുമായി ബന്ധപ്പെട്ട ജോലികള്‍ നടക്കുന്നതിനാല്‍ ഉച്ചവരെയുള്ള കണക്കുകളേ ലഭ്യമായിട്ടുള്ളൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. കോഴിക്കോട് രണ്ടുമരണം റിപ്പോര്‍ട്ട് ചെയ്തു.