vuukle one pixel image

സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് 19; കൂടുതൽ രോഗബാധിതർ കണ്ണൂരിൽ, 2015 പേര്‍ നിലവില്‍ ചികിത്സയില്‍

Jun 28, 2020, 5:59 PM IST

പത്താംദിവസവും നൂറ് കടന്ന് കൊവിഡ് രോഗികളുടെ എണ്ണം. സംസ്ഥാനത്ത് ഇന്ന് 118 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കണ്ണൂരാണ്. 26 പേര്‍ക്ക് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചു. ഇന്ന് 14 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും രോഗബാധ സ്ഥിരീകരിച്ചു. 42 പേര്‍ക്കാണ് രോഗമുക്തി. 2015 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.