ഒടുവിൽ ആ സ്വപ്നം യാഥാർത്ഥ്യമായി; വനിതകൾ മാത്രമുള്ള ആദ്യ ബഹിരാകാശ നടത്തം വിജയകരം
Oct 19, 2019, 12:03 PM IST
സ്ത്രീകൾക്കുള്ള ബഹിരാകാശ വസ്ത്രം ഇല്ലാത്തതിന്റെ പേരിൽ പലവട്ടം മാറ്റിവച്ച വനിതകളുടെ ബഹിരാകാശ നടത്തം വിജയകരമായി പൂർത്തിയാക്കി നാസ. അമേരിക്കൻ ഗവേഷകരായ ക്രിസ്റ്റീന കോച്ചും ജെസീക്ക മേയറുമാണ് ബഹിരാകാശത്ത് ചരിത്രമെഴുതിയത്.