Oct 16, 2019, 7:23 PM IST
വടക്കന്‍ നൈജീരിയയിലെ ഇസ്ലാമിക പഠനകേന്ദ്രത്തില്‍ ക്രൂരപീഡനങ്ങള്‍ക്കിരയായി കഴിഞ്ഞ 67 പേരെ പൊലീസ് രക്ഷപ്പെടുത്തി. ഏഴിനും 40നും ഇടയില്‍ പ്രായമുള്ള 300 ഓളം പേരെയാണ് മതപഠനത്തിന്റെ പേരില്‍ പീഡനത്തിനും ഭിക്ഷാടനമടക്കം ശിക്ഷാരീതികള്‍ക്കും വിധേയരാക്കിയിരുന്നത്. പൊലീസ് എത്തും മുമ്പ് ഇവരില്‍ പലരും രക്ഷപ്പെട്ടിരുന്നു.