vuukle one pixel image

'നമ്മുടെ സമ്പദ് വ്യവസ്ഥ ദുര്‍ബലമാക്കിയത് രണ്ടു കൂട്ടരും ചേര്‍ന്ന്', യുപി മുഖ്യമന്ത്രിയുടെ പ്രസംഗം കാണാം

Sep 28, 2019, 1:12 PM IST

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ദുര്‍ബലമാക്കിയത് മുഗളരും ബ്രിട്ടീഷുകാരും ചേര്‍ന്നെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലോക സമ്പത്തിന്റെ മൂന്നിലൊന്ന് ഇന്ത്യ കയ്യാളിയിരുന്ന സമയത്താണ് മുഗളര്‍ രാജ്യത്തെത്തിയതെന്നും ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടപ്പോഴേക്ക് പ്രതാപ കാലത്തിന്റെ നിഴല്‍ മാത്രമായി നാം മാറിയെന്നും അദ്ദേഹം പറഞ്ഞു. മുംബൈയില്‍ സംഘടിപ്പിച്ച ലോക ഹിന്ദു സാമ്പത്തിക ഫോറത്തില്‍ സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്.