Jan 18, 2020, 6:19 PM IST
കളിയിക്കാവിള കൊലപാതകത്തില്‍ തീവ്രവാദി സംഘടനകളുടെ പങ്ക് സ്ഥിരീകരിച്ചതോടെ തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതാക്കള്‍ക്ക് സുരക്ഷ വര്‍ധിപ്പിച്ചു.രാഷ്ട്രീയ നേതാക്കളെയും പൊലീസ് ഉദ്യോഗസ്ഥരെയും സംഘം ഉന്നമിട്ടിരുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണിത്. അല്‍ ഉമ്മ അടക്കമുള്ള നിരോധിത സംഘടനകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് പുതിയ തീവ്രവാദ സംഘടന ഉണ്ടാക്കിയത്.