Oct 6, 2020, 2:49 PM IST
ഹാഥ്റസിൽ കൂട്ടബലാൽസംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിക്കുന്നതിനു മുമ്ബ് തങ്ങളോട് അനുവാദം തേടിയെന്നത് കള്ളമാണെന്ന് പെൺകുട്ടിയുടെ കുടുംബം. പ്രദേശത്ത് സംഘർഷാവസ്ഥ ഉണ്ടായിരുന്നു എന്ന സർക്കാർ വാദവും നുണയാണെന്ന് പെൺകുട്ടിയുടെ അമ്മയുടെ സഹോദരി പറഞ്ഞു.