May 24, 2019, 10:45 PM IST
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയില്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ പരസ്യ വിമര്‍ശനം. പ്രധാനമന്ത്രിക്കെതിരെയുള്ള 'ചൗക്കീദാര്‍ ചോര്‍ ഹെ' മുദ്രാവാക്യം ബൂമറാങായി എന്ന് കോണ്‍ഗ്രസ് നേതാവ് അനില്‍ ശാസ്ത്രി വിമര്‍ശിച്ചു. അധ്യക്ഷ സ്ഥാനമൊഴിയാന്‍ രാഹുല്‍ സന്നദ്ധതയറിയിച്ചിട്ടുണ്ട്.