Aug 29, 2022, 6:14 PM IST
പാറാവുകാരനില്ലാത്ത ഒഴിഞ്ഞ തീവണ്ടിയാപ്പീസുകൾ ഓരോ യാത്രികന്റേയും വിങ്ങലാണ്. അത്തരത്തിൽ ഏറെ സ്റ്റേഷനുകൾ ഇന്ത്യൻ അതിർത്തിയിലുടനീളം കാണാം. വിഭജനത്തിനും വേർപാടുകൾക്കുമിടയിൽ വിലാപം പോലൊരു തീവണ്ടിയാപ്പീസാണ് പഞ്ചാബിൽ ഇന്ത്യ-പാക് അതിർത്തിക്കടുത്തുള്ള അട്ടാരിയിൽ വജ്രജയന്തി യാത്രാസംഘം കണ്ടത്. ഇന്ത്യൻ അതിർത്തിയിലെ അവസാന റെയിൽവേ സ്റ്റേഷൻ കടന്ന് അവരെത്തിയത് വാഗ അതിർത്തിയിലേക്കായിരുന്നു. ബീറ്റിങ് ദ റിട്രീറ്റ് ചടങ്ങിനെത്തിയ എൻസിസി കേഡറ്റുകൾ പറയുന്നു, ഒന്നായി പുലർന്ന് പിന്നെ രണ്ടായി വിഭജിച്ച് പരസ്പരം പൊരുതിയ രാഷ്ട്രങ്ങളുടെ അതിർത്തി സഞ്ചാരികളിലേക്ക് പകരുന്ന വികാരമെന്താണ്?