vuukle one pixel image

രോഗബാധ റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ടും മുന്‍കരുതലെടുത്ത് സര്‍ക്കാര്‍; സിക്കിം കൊവിഡിനെ ചെറുത്തതിങ്ങനെ...

May 16, 2020, 3:56 PM IST

ഒരു രോഗി പോലും ഇല്ലാതെ കോവിഡിനെ ചെറുത്തുതോൽപ്പിക്കുന്ന സംസ്ഥാനമാണ് സിക്കിം. വിനോദസഞ്ചാരികളെ ആരെയും അതിർത്തി കടക്കാൻ അനുവദിക്കാതിരുന്ന സർക്കാരിൻറെ കർശന നിയന്ത്രണങ്ങളാണ് സിക്കിമിനെ സംരക്ഷിച്ചത്. മുഖ്യമന്ത്രി പ്രേം സിംഗിന്റെ നേതൃത്വത്തിലുള്ള കൃത്യമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. ഒരു കൊവിഡ് കേസ് പോലും റിപ്പോര്‍ട്ട് ചെയ്യാതിരുന്നിട്ട് കൂടി സിക്കിം എടുത്ത മുന്‍കരുതലുകളാണ് പ്രതിരോധത്തില്‍ മുന്നേറാന്‍ വലിയ ഘടകമായത്.