Jun 17, 2020, 8:36 PM IST
സംസ്ഥാനത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികള്‍ കൂടുന്നത് ആരോഗ്യവകുപ്പിന് ആശങ്കയേറ്റുകയാണ്. യാത്രാചരിത്രമോ, വിദേശത്തുനിന്നോ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നോ മടങ്ങിവന്നവരുമായി സമ്പര്‍ക്കമോ ഉണ്ടായിട്ടില്ലാത്ത മുപ്പതിലധികം പേര്‍ക്ക് രോഗമുണ്ടായത് എങ്ങനെയെന്ന് ഇപ്പോഴും കണ്ടെത്താനായിട്ടില്ല. കേരളം സാമൂഹിക വ്യാപനത്തിന്റെ വക്കിലല്ല, ഭീഷണിയില്‍ തന്നെയാണ്.