Mar 4, 2020, 9:28 PM IST
കൊല്ലം ചാത്തന്നൂരില്‍ വഴിതെറ്റിയ നിലയില്‍ കണ്ടെത്തിയ കുട്ടിയുടെ കഥ കരളലിയിക്കുന്നതാണ്. തന്റെ അമ്മയെ കാണാന്‍ കിലോമീറ്ററുകള്‍ താണ്ടിയ പത്തുവയസ്സുകാരന്‍. മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതിനാല്‍ അച്ഛനോടൊപ്പമാണ് 10 വയസ്സുകാരന്റെ താമസം. ഇന്നലെ സ്‌കൂളിലെ കലാപരിപാടിക്കിടെ അമ്മയെയും സഹോദരിയെയും കാണാനാണ് കുട്ടി ആരോടും പറയാതെ ഇറങ്ങിയത്.