Sep 25, 2020, 4:42 PM IST
കൊവിഡ് കാലത്ത് നാം ഒരുമിച്ച് നില്‍ക്കണമെന്നും നേരിടണമെന്നും നിരന്തരം പറഞ്ഞുകൊണ്ടിരുന്ന കലാകാരനായിരുന്നു എസ്പി ബാലസുബ്രമണ്യം. മലയാള കവിയായ റഫീഖ് അഹമ്മദ് ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സന്ദേശം നല്‍കുന്ന കവിത എഴുതി അയച്ചപ്പോള്‍ അദ്ദേഹം അത് ഈണമിട്ട് പാടുകയും ചെയ്തിരുന്നു. ഇപ്പോള്‍ ആ വീഡിയോ എല്ലാവരുടെയും ഉള്ളില്‍ നോവായി മാറുന്നു...