Jan 21, 2020, 6:41 PM IST
തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലേക്ക് ചാടിക്കയറുന്ന നടി മഞ്ജു വാര്യരുടെ വീഡിയോയാണ് ഇപ്പോല്‍ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍. ചതുര്‍മുഖം എന്ന സിനിമയുടെ ചീത്രീകരണത്തിനിടയിലെ ദൃശ്യങ്ങളാണ് പുറത്തായത്. ബസ് സ്റ്റാന്‍ഡില്‍ മഞ്ജു വാര്യരെ കണ്ടപ്പോള്‍ യാത്രക്കാരൊക്കെ ഞെട്ടി. ഷൂട്ടിംഗ് സാമഗ്രികള്‍ ഉണ്ടായിരുന്നെങ്കിലും മഞ്ജു വാര്യര്‍ എത്തുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പെട്ടെന്ന് ഒരു കാര്‍ എത്തുകയും മഞ്ജു വാര്യര്‍ ഇറങ്ങുകയും ചെയ്തു, പിന്നീട് ഓടിവന്ന് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ചാടിക്കയറി.