May 25, 2020, 9:35 AM IST
മണപ്പുറത്ത് സ്ഥാപിച്ചിരുന്ന ക്രിസ്ത്യന്‍ ദേവാലയത്തിന്റെ സിനിമാ സെറ്റ് പൊളിച്ച സംഭവം നിര്‍ഭാഗ്യകരമെന്ന് നിര്‍മ്മാതാവ് സോഫിയാ പോള്‍. കാലടി മണപ്പുറം ശിവരാത്രി ആഘോഷ സമിതിയുടെ അനുമതിയോടെയാണ് സെറ്റ് നിര്‍മ്മിച്ചത്. 50 ലക്ഷം ചെലവിട്ടാണ് സെറ്റ് നിര്‍മ്മിച്ചതെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി തീരുമാനിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും സോഫിയ പറഞ്ഞു.