vuukle one pixel image

സെൻസർ ബോർഡ് പറഞ്ഞു, 'ജവാൻ' വേണ്ട!

Aug 3, 2023, 5:58 PM IST

'കൊറോണ ജവാൻ' എന്ന് പേരിട്ട തന്റെ സിനിമയുടെ പേര് സംവിധായകൻ സി. സി. നിതിൻ സെൻസർ ബോർഡിന്റെ നിർദേശത്തെ തുടർന്ന് 'കൊറോണ ധവാൻ' എന്നാക്കി. ജവാൻ എന്ന വാക്ക് പാടില്ലെന്ന് പറഞ്ഞ സെൻസർ ബോർഡ് പക്ഷേ, ബോളിവുഡ് നടൻ ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിന് ജവാൻ എന്ന പേര് അനുവദിച്ചു. പരിഹാസമായിട്ടാണങ്കിലും ഷാരൂഖ് ഖാനും സിനിമയുടെ സംവിധായകൻ ആറ്റ്ലിക്കും ഇൻസ്റ്റ​ഗ്രാമിൽ സി. സി. നിതിൻ തുറന്ന കത്തെഴുതി. ഓ​ഗസ്റ്റ് നാലിന് തീയേറ്ററുകളിൽ എത്തുകയാണ് 'സി.സി.'യുടെ കൊറോണ ധവാൻ. സംവിധായകൻ സംസാരിക്കുന്നു.