ഇനി വലിയ കളികള്‍ മാത്രം: ബിഗ് ബോസ് ഹൗസ് ഒരുങ്ങി, പ്രേക്ഷകരെ കാത്തിരിക്കുന്നത്?

Jan 4, 2020, 10:12 PM IST

ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ആദ്യ പതിപ്പ് ഹിറ്റായതിന് പിന്നാലെയാണ് ബിഗ് ബോസ് വീണ്ടും മലയാളികളുടെ സ്വീകരണ മുറികളിലേക്ക് എത്തുന്നത്. ഇത്തവണയും മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോയിലെ മല്‍സരാര്‍ത്ഥികള്‍ ആരൊക്കെയായിരിക്കും എന്ന ആകാംക്ഷയിലാണ് എല്ലാവരും.