vuukle one pixel image

തോക്ക് നിയന്ത്രണത്തിന് നിയമം പാസാക്കി അമേരിക്കന്‍ ജനപ്രതിനിധി സഭ;കാണാം അമേരിക്ക ഈ ആഴ്ച

Jun 15, 2022, 2:38 PM IST

ലോക മനസാക്ഷിയെ ഞെട്ടിക്കുന്നതായിരുന്നു അമേരിക്കയിൽ നിന്നും അടിക്കടി പുറത്തുവരുന്ന വെടിവെയ്പ്പ് സംഭവങ്ങൾ.  ടെക്സാസിലെ സ്കൂളില്‍ അടുത്തിടെ നടന്ന വെടിവയ്പ്പ് നടത്തിയത് 18 കാരനായിരുന്നു.ക്ലാസ്റൂമിൽ കയറി വാതിലടച്ച് കുറ്റിയിട്ട് തുരുതുരാ വെടിവയ്ക്കുകയായിരുന്നു. 2020 ൽ മാത്രം തോക്കുമായി ബന്ധപ്പെട്ട 4300 മരണങ്ങൾആണ് യുഎസില്‍ ഉണ്ടായത് എന്നാണ് കണക്ക്. തോക്ക് ജൻമാവകാശമാണെന്ന് ചിന്തിക്കുന്ന സാധാരണക്കാരുണ്ട് അമേരിക്കയില്‍. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന കൂട്ടക്കൊലകൾക്കെതിരെ  അമേരിക്കയിൽ പ്രക്ഷോഭങ്ങൾ ശക്തമായിരുന്നു. പ്രതിഷേധങ്ങൾക്കൊടുവിൽ തോക്ക് ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ് അമേരിക്കന്‍ ജനപ്രതിനിധി സഭ. പുതിയ നിയമ പ്രകാരം തോക്ക് വാങ്ങാനുള്ള പ്രായം 21 ആയി ഉയർത്തിയിട്ടുണ്ട്. ന്യൂയോർക്ക് ഉൾപ്പെടെയുള്ള സംസ്‌ഥാനങ്ങൾ തോക്ക് ലഭ്യത കുറയ്ക്കാനുള്ള നിയമങ്ങൾ കൊണ്ട് വന്നു. എന്നാൽ നിയമം പ്രാബല്യത്തിൽ വരണമെങ്കിൽ യുഎസ് സെനറ്റിന്റെ അംഗീകാരം വേണം. കാണാം അമേരിക്ക ഈ ആഴ്ച്ച