തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം; തിരുവുത്സവം- മേടവിഷു പൂജകൾ, ശബരിമല നട നാളെ തുറക്കും

ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്

Opportunity for darshan for 18 consecutive days Sabarimala temple to open tomorrow

പത്തനംതിട്ട: ഉത്സവത്തിനും മേട വിഷുവിനോട് അനുബന്ധിച്ച പൂജകൾക്കുമായി ശബരിമല നട നാളെ തുറക്കും. വൈകിട്ട് നാല് മണിക്ക് തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തിൽ മേൽശാന്തി അരുൺ കുമാർ നമ്പൂതിരി നടതുറന്ന്  ദീപം തെളിയിക്കും. ഏപ്രിൽ രണ്ടിന് രാവിലെ 9.45നും 10 .45 നും മധ്യേ തന്ത്രി കണ്ഠരര് രാജീവരുടെ കാർമികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. 

ഏപ്രിൽ 11നാണ്  പമ്പാ നദിയിൽ ആറാട്ട്. ഉത്സവം കഴിഞ്ഞ് വിഷുവിനോട് അനുബന്ധിച്ച് പൂജകൾ കൂടി വരുന്നതിനാലാണ് തുടർച്ചയായി 18 ദിവസം ദർശനത്തിന് അവസരം ലഭിക്കുന്നത്. വിഷു ദിവസമായ ഏപ്രിൽ 14 ന് രാവിലെ നാലു മണി മുതൽ ഏഴുമണിവരെ വിഷുക്കണി ദർശനം. വിഷുദിനത്തിൽ രാവിലെ ഏഴു മുതലാകും അഭിഷേകം. പൂജകൾ പൂർത്തിയാക്കി ഏപ്രിൽ 18ന് രാത്രി 10 മണിക്ക് നടയടക്കും.

Latest Videos

അപ്രതീക്ഷിത നീക്കത്തിൽ കട്ടൂച്ചൻ ഒന്ന് പകച്ചു, ഞൊടിയിടെ കൊണ്ട് കേരള പൊലിസിന്‍റെ മിന്നൽ ആക്രമണം; അറസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

vuukle one pixel image
click me!