ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യങ്ങളിലൊന്നാണ് യുഎസ്. എന്നാല്‍, തന്‍റെ കുട്ടികൾ വളരേണ്ടത് ഇന്ത്യയിലാണെന്ന് ഒരു യുഎസ് യുവതി വീഡിയോയിലൂടെ വെളിപ്പെടുത്തിയപ്പോൾ അത് വളരെ വേഗം വൈറലായി.
അമേരിക്കൻ കണ്ടന്‍റ് ക്രിയേറ്ററായ ക്രിസ്റ്റൻ ഫിഷർ കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലേക്ക് താമസം മാറിയത്. ഇന്ത്യയിലെ തന്നെ ജീവിതവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ ഇവർ സമൂഹ മാധ്യമത്തിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്. കഴിഞ്ഞ ദിവസം പങ്കുവെച്ച ഒരു വീഡിയോയിൽ തന്‍റെ കുട്ടികൾ ഇന്ത്യയിൽ വളരണമെന്ന് താൻ ആഗ്രഹിക്കുന്നതിന്‍റെ നിരവധി കാരണങ്ങളാണ് ഇവർ വ്യക്തമാക്കിയത്.
ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വിശദമായ പോസ്റ്റിൽ സാംസ്കാരിക അവബോധം മുതൽ ശക്തമായ കുടുംബബന്ധങ്ങൾ വരെ ഒരു ഇന്ത്യക്കാരന് അഭിമാനിക്കാൻ കഴിയുന്നതെല്ലാം ഇവർ നേട്ടങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അമേരിക്കയിൽ വളരുന്നതിനേക്കാൾ തന്‍റെ കുട്ടികൾ ഇന്ത്യയിൽ വളരുന്നത് കൊണ്ട് നിരവധി നേട്ടങ്ങളുണ്ടെന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഇവർ തന്‍റെ അഭിപ്രായം വ്യക്തമാക്കിയത്.
Watch Video: ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ യുവതിയുടെ കാലിന് അടുത്ത് എട്ടടി നീളമുള്ള മൂര്‍ഖൻ; വീഡിയോ വൈറൽ
Watch Video: മൂത്തമകന് 46, ഇളയ കുട്ടിക്ക് രണ്ട് വയസ്, 66 -കാരിയായ അമ്മ പത്താമത്തെ മകന് ജന്മം നല്‍കി !
ഫിഷർ വ്യക്തമാക്കിയ പ്രധാന നേട്ടങ്ങൾ ഇവയൊക്കെയായിരുന്നു;
1. സാംസ്കാരിക അവബോധവും പൊരുത്തപ്പെടുത്തലും: ഇന്ത്യയിൽ താമസിക്കുന്നത് എന്‍റെ കുട്ടികളെ സംസ്കാരങ്ങളുടെയും ഭാഷകളുടെയും ആചാരങ്ങളുടെയും സമ്പന്നമായ വൈവിധ്യത്തിലേക്ക് നയിക്കും. വ്യത്യസ്ത സംസ്കാരങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയും ബഹുമാനവും വളർത്തിയെടുക്കാൻ ഇത് അവരെ സഹായിക്കും
2. ഇന്ത്യ നിരവധി ഭാഷകളുടെയും ഉപഭാഷകളുടെയും നാടാണ്. എന്‍റെ കുട്ടികൾ ഹിന്ദി പഠിക്കുകയും ഇംഗ്ലീഷിനൊപ്പം മറ്റ് നിരവധി ഭാഷകളുമായി പരിചയപ്പെടുകയും ചെയ്യും. വ്യത്യസ്തങ്ങളായ ഭാഷകൾ പഠിക്കുന്നത് വൈജ്ഞാനിക വികസനം വർദ്ധിപ്പിക്കുകയും ആശയവിനിമയ കഴിവുകൾ മെച്ചപ്പെടുത്തുകയും ഭാവിയിലെ തൊഴിൽ സാധ്യതകൾ വർദ്ധിപ്പിക്കുകയും ചെയ്യും.
3. ഇന്ത്യയിൽ വളരുന്ന എന്‍റെ കുട്ടികൾ വിശാലമായ ഒരു ലോകവീക്ഷണം നേടും. ആഗോള പ്രശ്നങ്ങൾ, പ്രാദേശിക വെല്ലുവിളികൾ, വ്യത്യസ്തമായ സാമൂഹിക മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ച് അവർ പഠിക്കുന്നു, ഇത് ആഗോള പൗരത്വത്തെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായ വീക്ഷണം വികസിപ്പിക്കാൻ അവരെ സഹായിക്കുന്നു.
4. മറ്റൊരു രാജ്യത്ത് താമസിക്കുന്നതിന് കുട്ടികൾക്ക് വെല്ലുവിളികളെ മറികടക്കേണ്ടതുണ്ട്, ഒരു പുതിയ സ്കൂൾ സംവിധാനവുമായി പൊരുത്തപ്പെടുന്നത് മുതൽ പ്രാദേശിക ആചാരങ്ങൾ മനസ്സിലാക്കുന്നത് വരെ. ഇത് പ്രതിരോധശേഷി, പ്രശ്നപരിഹാര കഴിവുകൾ, സ്വാതന്ത്ര്യം എന്നിവ വളർത്തുന്നു.
5. ഇന്ത്യയിലെ വൈവിധ്യമാർന്ന സാമൂഹിക മാനദണ്ഡങ്ങളുമായും കുടുംബ ഘടനകളുമായും സമ്പർക്കം പുലർത്തുന്നത് എന്‍റെ കുട്ടികളെ ഉയർന്ന വൈകാരിക ബുദ്ധി വികസിപ്പിക്കാൻ സഹായിക്കും. അവർ വൈവിധ്യമാർന്ന ആളുകളുമായി ഇടപഴകാനും വ്യത്യസ്ത വൈകാരിക സൂചനകൾ മനസ്സിലാക്കാനും മെച്ചപ്പെടുത്താനും പഠിക്കുന്നു.
ശക്തമായ കുടുംബബന്ധങ്ങൾ സൃഷ്ടിക്കുന്നു.
കൃതജ്ഞതയും ലാളിത്യവും നിറഞ്ഞ ജീവിതം എന്‍റെ കുട്ടികൾ പഠിക്കും. സമ്പത്തിനേക്കാൾ വലുതായി പലതും ജീവിതത്തിൽ ഉണ്ടെന്ന് അവർക്ക് മനസ്സിലാകും. ഏതായാലും സമൂഹ മാധ്യമത്തില്‍ വലിയ കയ്യടിയാണ് ഇവരുടെ പോസ്റ്റിന് ലഭിക്കുന്നത്.
Read More: വീട്ടു വാടക താങ്ങാനാകുന്നില്ല, ഓഫീസ് ബാത്ത്റൂമിൽ താമസമാക്കി 18 -കാരി, വാടക 545 രൂപ !