Mar 31, 2025, 11:12 PM IST
കൊൽക്കത്തയെ തകര്‍ത്തു; ആദ്യ ജയം നേടി മുംബൈ


ഐപിഎല്ലിൽ നിലവിലെ ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 8 വിക്കറ്റിനാണ് മുംബൈ തകര്‍ത്തത്.
11:12 PM
അരങ്ങേറ്റത്തിൽ മാൻ ഓഫ് ദ മാച്ച്
അരങ്ങേറ്റ മത്സരത്തിൽ തന്നെ മുംബൈ പേസര്‍ കളിയിലെ കേമനായി. 3 ഓവറിൽ 24 റൺസ് വഴങ്ങിയ അശ്വനി കുമാര്‍ 4 വിക്കറ്റുകളാണ് വീഴ്ത്തിയത്.
11:11 PM
മുംബൈയ്ക്ക് തകര്‍പ്പൻ ജയം
കൊൽക്കത്തയെ 8 വിക്കറ്റിന് തകര്‍ത്താണ് മുംബൈ ആദ്യ ജയം തേടിയത്.
9:52 PM
വീണ്ടും നിരാശപ്പെടുത്തി രോഹിത്
ഐപിഎല്ലില്‍ മോശം ഫോം തുടർന്ന് രോഹിത് ശർമ. കൊല്‍ക്കത്തയ്ക്കെതിരെ 12 പന്തില്‍ 13 റണ്‍സെടുത്ത് പുറത്തായി. ചെന്നൈക്കെതിരെ റണ്‍സൊന്നുമെടുക്കാതെ പുറത്തായ രോഹിത് ഗുജറാത്തിനെതിരെ എട്ട് റണ്‍സായിരുന്നു നേടിയത്.
9:51 PM
മുംബൈക്ക് മികച്ച തുടക്കം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് മികച്ച തുടക്കം. ആറ് ഓവർ പൂർത്തിയാകുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55-1 എന്ന നിലയിലാണ് മുംബൈ
9:01 PM
മുംബൈക്ക് 117 റണ്‍സ് വിജയലക്ഷ്യം
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യൻസിന് 117 റണ്‍സ് വിജയലക്ഷ്യം. നാല് വിക്കറ്റെടുത്ത അശ്വിനി കുമാറാണ് മുംബൈക്കായി തിളങ്ങിയത്. 26 റണ്‍സെടുത്ത അൻഗ്രിഷ് രഘുവൻശിയാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറർ. മലയാളി താരം വിഘ്നേഷ് പുത്തൂർ ഒരു വിക്കറ്റ് നേടി.
8:44 PM
അശ്വിനി എഫക്ട്
അരങ്ങേറ്റക്കാരൻ അശ്വിനി കുമാറിന്റെ മികവിന് മുന്നില്‍ തകർന്നടിഞ്ഞ് കൊല്‍ക്കത്തയുടെ കുറ്റനടിക്കാരുടെ നിര. റിങ്കു സിങ്, മനീഷ് പാണ്ഡെ, ആന്ദ്രെ റസല്‍ എന്നിവരെയാണ് അശ്വിനി മടക്കിയത്.
8:22 PM
ചാമ്പ്യന്മാർ കിതയ്ക്കുന്നു
മുംബൈ ഇന്ത്യൻസിനെതിരെ കിതച്ച് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിങ് നിര. ഇന്നിങ്സ് പാതിവഴി പിന്നിടുമ്പോള്‍ 69-5 എന്ന നിലയിലാണ് സന്ദർശകർ. മനീഷ് പാണ്ഡെയും റിങ്കു സിങ്ങുമാണ് ക്രീസില്‍.
8:15 PM
കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് നഷ്ടം
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിങ് നിരയെ തകർത്തെറിഞ്ഞ് മുംബൈ ഇന്ത്യൻസ്. ഏഴ് ഓവറിനിടെ നിലവിലെ ചാമ്പ്യന്മാർക്ക് അഞ്ച് വിക്കറ്റ് നഷ്ടമായി.
8:13 PM
ഇത് മുംബൈയുടെ 'പവര്‍ പ്ലേ'; വിക്കറ്റുകൾ നിലംപൊത്തി, വിയര്‍ത്ത് കൊൽക്കത്ത
ആദ്യത്തെ രണ്ട് ഓവറിനുള്ളിൽ തന്നെ കൊൽക്കത്തയുടെ ഓപ്പണർമാരെ മുംബൈ മടക്കിയയച്ചു.
7:02 PM
ടോസ് ജയിച്ച് മുംബൈ
കൊൽക്കത്തയ്ക്ക് എതിരെ ടോസ് നേടിയ മുംബൈ ബൗളിംഗ് തിരഞ്ഞെടുത്തു.
6:25 PM
വാങ്കഡെയിൽ കന്നിയങ്കത്തിന് മുംബൈ
ഐപിഎല്ലിന്റെ 18-ാം സീസണിൽ മുംബൈ ഇന്ത്യൻസ് ആദ്യമായാണ് ഹോം ഗ്രൗണ്ടായ വാങ്കഡെയിൽ ഇറങ്ങുന്നത്.