അവിവാഹിതനായ അച്ഛന്‍ മകളുടെ സ്കൂളിലെ മാതൃദിന പരിപാടിയിലെത്തിയത് വ്യത്യസ്ത വേഷവുമായി; വീഡിയോ വൈറല്‍

By Web Team  |  First Published Aug 29, 2023, 12:18 PM IST

 “ഈ മനുഷ്യൻ മനുഷ്യത്വത്തിലുള്ള എന്‍റെ വിശ്വാസം പുനഃസ്ഥാപിച്ചു. അവനെ ഒരു പിതാവായി ലഭിച്ചതിൽ ആ പെൺകുട്ടി തീർച്ചയായും അനുഗ്രഹിക്കപ്പെട്ടവളാണ്." ഒരു കാഴ്ചക്കാരന്‍ എഴുതി.



ജീവമായ ഒരു കുടുംബത്തില്‍ പോലും കുട്ടികളെ നോക്കുകയെന്നത് ഏറെ പെടാപാടുള്ള ജോലിയാണ്. അപ്പോള്‍ അവിവാഹിതരായ രക്ഷിതാക്കളുടെ കാര്യമെന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ഇത്തരം രക്ഷിതാക്കള്‍ക്ക്  ഒരേ സമയം അച്ഛന്‍റെയും അമ്മയുടെയും ഭാഗങ്ങള്‍ അഭിനയിക്കേണ്ടി വരുന്നു. അവിവാഹിതരായ അച്ഛന്മാര്‍, അമ്മമാരുടെ ജോലികള്‍ കൂടി ചെയ്യുന്നു. അവിവാഹിതരായ അമ്മമാരാകട്ടെ അച്ഛന്‍റെ ഉത്തരവാദിത്വവും നിറവേറ്റുന്നു. തായ്‍ലന്‍ഡില്‍ നിന്നുള്ള ഒരു അവിവാഹിതനായ അച്ഛന്‍, തന്‍റെ ദത്തുപുത്രിയുടെ സന്തോഷത്തിനായി ചെയ്തത് കണ്ട് സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ പ്രത്യേക ശ്രദ്ധ നേടി. 

ജോ എന്ന് നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്ന പ്രാചയ തദീബു (48) ആയിരുന്നു ആ രക്ഷിതാവ്. മറ്റ് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കുമൊപ്പം ഒപ്പം അദ്ദേഹം സ്ത്രീകളുടെ വേഷത്തില്‍ വിഗ്ഗും വച്ച് സ്കൂളിലെ മാതൃദിന പരിപാടിക്ക് പങ്കെടുക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. കൗമാരപ്രായക്കാരിയായ അദ്ദേഹത്തിന്‍റെ ദത്തുപുത്രി നട്ടവാഡി കൊർഞ്ചൻ, അദ്ദേഹത്തിന്‍റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുകയും ആലിംഗനം ചെയ്യുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം. അദ്ദേഹം മകളെ ചേര്‍ത്ത് പിടിക്കുകയും നെറ്റിയില്‍ ചുംബിക്കുകയും ചെയ്യുന്നു. ' മാതൃദിനം വന്നെത്തി. ഞാന്‍ നിനക്ക് വേണ്ടി ഒരു അമ്മയാകാം.' ജോ തന്‍റെ ഫേസ്ബുക്കിലും ടിക് ടോക്കിലും പങ്കുവച്ച വീഡിയോയ്ക്ക് കുറിപ്പെഴുതി.  പ്രാചയ തദീബു അതേ സ്‌കൂളിലെ ആരോഗ്യ വിദ്യാഭ്യാസ, കായിക അധ്യാപകൻ കൂടിയാണ്. വീഡിയോ ഇതിനകം രണ്ട് ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തു. 

Latest Videos

undefined

ആദ്യ ചക്രവര്‍ത്തിയുടെ ശവകൂടീരം തുറക്കാന്‍ ഭയന്ന് ചൈനീസ് പുരാവസ്തു ഗവേഷകര്‍ !

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by WORLD OF BUZZ (@worldofbuzz)

ജതിംഗ; വെളിച്ചം തേടി പറന്ന് ആത്മഹത്യ ചെയ്യുന്ന പക്ഷികളുടെ ഗ്രാമം

നിരവധി പേരാണ് വീഡിയോയ്ക്ക് കമന്‍റെഴുതാനെത്തിയത്. “ഒറ്റയായ ഒരു അച്ഛൻ, ഒരു ദത്തുപുത്രി. അവൻ തന്‍റെ മകളുടെ ജീവിതത്തിൽ ഒരു ഹീറോ മാത്രമല്ല, മാതാപിതാക്കളുടെ മഹത്തായ ഉദാഹരണമാണ്. മനുഷ്യത്വം എന്താണെന്ന് ഇതുപോലുള്ള ആളുകൾ നമ്മെ ഓർമ്മിപ്പിക്കുന്നു. അത്തരമൊരു പ്രചോദനമായതിന് വളരെ നന്ദി." ഒരു കാഴ്ചക്കാരന്‍ എഴുതി. “ഈ മനുഷ്യൻ മനുഷ്യത്വത്തിലുള്ള എന്‍റെ വിശ്വാസം പുനഃസ്ഥാപിച്ചു. അവനെ ഒരു പിതാവായി ലഭിച്ചതിൽ ആ പെൺകുട്ടി തീർച്ചയായും അനുഗ്രഹിക്കപ്പെട്ടവളാണ്." മറ്റൊരു കാഴ്ചക്കാരനെഴുതി. വീഡിയോ വൈറലായതിന് പിന്നാലെ ജോ ഒരു പ്രാദേശിക വാർത്താ ചാനലായ ബാങ്കോക്ക് ബിസ് ന്യൂസിനോട് പറഞ്ഞു, "വ്യക്തിപരമായി, എനിക്ക് സ്ത്രീകളെ പോലെ വസ്ത്രധാരണം ചെയ്യാൻ ലജ്ജയില്ല. കാരണം ഞാൻ എന്‍റെ മകളെ സ്നേഹിക്കുന്നു. ഞങ്ങൾ ഒരുമിച്ച് രസകരമായ പ്രവർത്തനങ്ങൾ ചെയ്യുന്നു, പതിവുപോലെ. ഏറ്റവും പ്രധാനമായി, എല്ലാ വർഷവും മാതൃദിനത്തിൽ എന്‍റെ കുട്ടിക്ക് തോന്നരുത്, 'എനിക്കെന്താ വരാൻ അമ്മയില്ലേ എന്ന്. അതിനാൽ, ഞാന്‍ തീരുമാനിച്ചു," അദ്ദേഹം പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!