ലംബോര്‍ഗിനിയുടെ മുകളിലേക്ക് ഓടിക്കയറി നൃത്തം ചെയ്ത് യുവതി; കേസെടുക്കണമെന്ന് സോഷ്യല്‍ മീഡിയ

By Web Team  |  First Published Apr 19, 2024, 3:51 PM IST

'ഹൂഡ്, വിൻഡ്ഷീൽഡ്, മേൽക്കൂര എന്നിവയ്ക്കാണ് കേടുപാടുകള്‍.  ഏകദേശം 60,000 രൂപയുടെ നാശനഷ്ടമുണ്ടായി." ഒരു കാഴ്ചക്കാരനെഴുതി.



വൈറല്‍ വീഡിയോകള്‍ക്ക് വേണ്ടി പുതിയ പുതിയ ഐഡിയകള്‍ പരീക്ഷിക്കുകയാണ് പുതുതലമുറ. ഏങ്ങനെ വൈറല്‍ വീഡിയോകള്‍ സൃഷ്ടിക്കാം എന്നതാണ് പുതിയ തലമുറയുടെ ലക്ഷ്യമെന്ന് തോന്നും ചില വീഡിയോകള്‍ കണ്ടാല്‍. കഴിഞ്ഞ ദിവസം ഒരു യുവതി പങ്കുവച്ച വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ വലിയ തോതിലുള്ള ആശങ്ക രേഖപ്പെടുത്തി. പാർക്ക് ചെയ്ത ഒരു ലംബോര്‍ഗിനിയുടെ മുകളിലേക്ക് ഓടിക്കയറിയ ഒരു യുവതി നൃത്തം ചെയ്യുന്നതായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. 

EthanthegamerGD എന്ന റെഡ്ഡിറ്റ് ഉപയോക്താവാണ് വീഡിയോ പങ്കുവച്ചത്. വീഡിയോ പങ്കുവച്ചു കൊണ്ട് അദ്ദേഹം ഇങ്ങനെ എഴുതി, 'കാറിന് മുകളിലെ എംസി നൃത്തം വിന്‍റ്ഷീല്‍ഡ് തകര്‍ത്തു. വെറും കാഴ്ചയ്ക്കും ലൈക്കിനും വേണ്ടി ആളുകള്‍ എന്തിനാണ് ഇങ്ങനെയൊക്കെ ചെയ്യുന്നത്.?' വീഡിയോ കണ്ട സാമൂഹിക മാധ്യമ ഉപയോക്താക്കളുടെ ഉള്ളില്‍ തീയായിരുന്നെന്ന് വീഡിയോയ്ക്ക് താഴെ വന്ന കുറിപ്പുകളില്‍ നിന്ന് വ്യക്തം. വീഡിയോയില്‍ പശ്ചാത്തലത്തില്‍ പാട്ട് തുടങ്ങുമ്പോള്‍ യുവതി, പാര്‍ക്ക് ചെയ്തിരിക്കുന്ന ഒരു ലംബോർഗിനിയുടെ മുകളിലേക്ക് ഓടിക്കയറുന്നു. അവള്‍ ഓടിക്കയറിയതിന് പിന്നാലെ ലംബോർഗിനിയുടെ മുന്‍ഭാഗത്തെ ഗ്ലാസില്‍ പൊട്ടലുകള്‍ വീണത് കാണാം.

Latest Videos

undefined

12 കിലോമീറ്റര്‍ ആഴം; ലോകത്തിലെ ഏറ്റവും ആഴമേറിയ മനുഷ്യനിർമ്മിത ദ്വാരം അടയ്ക്കാൻ റഷ്യയ്ക്ക് പല കാരണങ്ങൾ

MC dances on top of car and breaks the windshield 🤦‍♂️
byu/EthanthegamerGD inImTheMainCharacter

10,000 വര്‍ഷം മുമ്പ് സൗദി അറേബ്യയില്‍ മനുഷ്യര്‍ ഉപയോഗിച്ചിരുന്ന ഗുഹാമുഖം കണ്ടെത്തി

പിന്നാലെ കാറിന്‍റെ മുകളില്‍ കയറിയ യുവതി നൃത്തം ആരംഭിക്കുന്നു. ഏതാണ്ട് 15 സെക്കന്‍റുള്ള വീഡിയോയില്‍ യുവതി വാഹനത്തിന്‍റെ മുകളില്‍ നിന്ന് നൃത്തം ചെയ്യുമ്പോള്‍ വാഹനത്തിന്‍റെ മുകള്‍ ഭാഗം അമരുന്നത് വീഡിയോയില്‍ കാണാം. 'ഹൂഡ്, വിൻഡ്ഷീൽഡ്, മേൽക്കൂര എന്നിവയ്ക്കാണ് കേടുപാടുകള്‍.  ഏകദേശം 60,000 രൂപയുടെ നാശനഷ്ടമുണ്ടായി." ഒരു കാഴ്ചക്കാരനെഴുതി. യുവതിക്കെതിരെ കേസ് കൊടുക്കണമെന്ന് ചിലര്‍ വാഹനത്തിന്‍റെ ഉടമയോട് ആവശ്യപ്പെട്ടു. 'ഇത് അവളുടെ സ്വന്തം കാറാകും. അങ്ങനെ അല്ലെന്നുണ്ടെങ്കില്‍ അവൾ പ്രശ്നത്തിലാകും.' മറ്റ് ചില കാഴ്ചക്കാര്‍ കുറിച്ചു. യുവതിക്കെതിരെ നടപടി ആവശ്യമാണെന്നായിരുന്നു  മിക്ക കാഴ്ചക്കാരും എഴുതിയത്. 

'വാസുകി ഇൻഡിക്കസ്'; 47 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയില്‍ ജീവിച്ചിരുന്ന ഏറ്റവും വലിയ പാമ്പ്

click me!