പ്രാവിനെ ഉപയോഗിച്ച് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങുന്ന യുവാവിന്‍റെ വീഡിയോയ്ക്ക് രസകരമായ കുറിപ്പുകളുമായി സോഷ്യല്‍ മീഡിയ
പഴയകാലത്ത് രഹസ്യ സന്ദേശങ്ങളും കത്തുകളും പെട്ടെന്ന് എത്തിക്കാനായി പ്രാവുകളെ ഉപയോഗിച്ചിരുന്നു. ഇന്ന് ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും മറ്റ് വിപണി ആപ്പുകള്‍ക്കും സ്വന്തമായി ഡെലിവറി ഏജന്‍റുമാരും വേഗത കൂടിയ വാഹനങ്ങളുമുണ്ട്. അതിനാല്‍ തന്നെ പ്രാവുകളെ ഇത്തരം കാര്യങ്ങള്‍ക്ക് ഇന്ന് ആരും തന്നെ ഉപയോഗിക്കുന്നില്ല. എന്നാല്‍ ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂർകാരനായ ഒരു യുവാവ് തന്‍റെ പ്രാവിനെ ഉപയോഗിച്ച് കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ട് വരുന്നു. ഇതിന്‍റെ വീഡിയോ യുവാവ് പങ്കുവച്ചപ്പോള്‍ സമൂഹ മാധ്യമ ഉപയോക്താക്കള്‍ അത്ഭുതപ്പെട്ടു. വീഡിയോ വളരെ വേഗം വൈറലായി.
ഗുല്‍സാർ ഖാന്‍ എന്ന യുവാവാണ് തന്‍റെ വളര്‍ത്തുപ്രാവിനെ കടയില്‍ നിന്നും സാധനങ്ങള്‍ കൊണ്ട് വരാനായി പരിശീലിപ്പിച്ചത്. ഗുല്‍സാര്‍ പങ്കുവച്ച വീഡിയോയില്‍ പ്രാവിനോട് കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങിവരാന്‍ ആവശ്യപ്പെടുകയും പിന്നാലെ, അതിന്‍റെ കഴുത്തില്‍ ഒരു പ്ലാസ്റ്റിക്ക് കവർ ഇടുന്നു. തുടര്‍ന്ന് പ്രാവിനെ പറത്തി വിടുന്നു. പ്രാവ് ഇടുങ്ങിയ വീടുകള്‍ക്കിടയിലൂടെ പറന്ന് കടയിലെത്തുമ്പോള്‍ കടക്കാരി പ്രാവിനെ പിടികൂടുകയും അതിന്‍റെ കഴുത്തിലെ കവറില്‍ എഴുതിയ കുറിപ്പ് വായിച്ച് ആവശ്യമായ സാധനം കവറിലിട്ട് ബാക്കി പണം തിരിച്ച് അതേ കവറിലാക്കി പ്രാവിന്‍റെ കഴുത്തില്‍ അണിയിക്കുന്നു. പ്രാവ് വീണ്ടും പറന്ന് യുവാവിന്‍റെ അടുത്തെത്തുകയും ഗുൽസാര്‍, പ്രാവിന്‍റെ കഴുത്തില്‍ നിന്നും കവര്‍ പുറത്തെടുക്കുകയും ചെയ്യുമ്പോള്‍ വീഡിയോ അവസാനിക്കുന്നു.
undefined
"ഈ പ്രാവ് സ്വിഗ്ഗിക്കും സൊമാറ്റോ ഡെലിവറി ബോയ്സിനും ഭീഷണിയാണ്" എന്നായിരുന്നു ഒരു ഉപയോക്താവ് എഴുതിയത്. "ഒരു കിലോഗ്രാം മാവോ പഞ്ചസാരയോ ഓർഡർ ചെയ്യാൻ ശ്രമിക്കുക." എന്നായിരുന്നു മറ്റൊരു കുറിപ്പ്. ഹോമർ എന്ന് വിളിക്കപ്പെടുന്ന ഹോമിംഗ് പ്രാവിുകള്‍ മെയിൽ പ്രാവ് അല്ലെങ്കിൽ മെസഞ്ചർ പ്രാവ് എന്നും അറിയപ്പെടുന്നു. ഇവയെ മത്സര ഇനമായും വളര്‍ത്തുന്നു. മത്സര ഹോമിംഗ് പ്രാവ് റേസിംഗിൽ 1,800 കിലോമീറ്റർ (1,100 മൈൽ) വരെ ദൈര്‍ഘ്യമുള്ള പറക്കലുകള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിനായി വളർത്തുന്ന പക്ഷികളെ റേസിംഗ് ഹോമറുകൾ എന്നാണ് വിളിക്കുന്നത്. ഇവയുടെ ശരാശരി പറക്കൽ വേഗത മണിക്കൂറിൽ 97 കിലോമീറ്റർ (മണിക്കൂറാണ്.