ആനയെ കണ്ട് മനുഷ്യരെല്ലാം വാഹനങ്ങള്‍ പോലും ഉപേക്ഷിച്ച് ഭയന്ന് ഓടുകയാണ്. ഇതിനിടെയാണ് തന്‍റെ അധികാര പരിധിയില്‍ കടന്നതാരാണെന്ന തരത്തില്‍ നിര്‍ത്താതെ കുരച്ച് കൊണ്ട് ഒരു നായ ഓടി വന്നത്.
ആനയും നായയും തമ്മിൽ ഏറ്റുമുട്ടിയാൽ ആരായിരിക്കും ജയിക്കുക? ഉത്തരം എന്തുതന്നെയാണെങ്കിലും അതു പറയുന്നതിന് മുമ്പ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ നിങ്ങളൊന്ന് കണ്ടു നോക്കൂ. കാട്ടിൽ നിന്നും നാട്ടിലിറങ്ങിയ ഒരു ആനയും ഒരു തെരുവ് നായയും തമ്മിലുള്ള ഏറ്റുമുട്ടലാണ് വീഡിയോയിൽ. ആനയെ കൊണ്ട് നാട്ടുകാർ ഭയനോടിയെങ്കിലും വിടാതെ പിന്തുടർന്ന് കുരച്ച് ഓടിക്കുകയാണ് നായ. ഒടുവിൽ ആന വിരണ്ട് ഓടുമ്പോൾ നാട്ടുകാർ ഹർഷാരവത്തോടെ നായയെ അഭിനന്ദിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
സമീപത്തെ വനത്തിൽ നിന്ന് ഒരു ആന പ്രധാന റോഡിലേക്ക് അക്രമാസക്തനായി ഇറങ്ങിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. ജനങ്ങളും വാഹനങ്ങളും ധാരാളമുള്ള തിരക്കേറിയ സ്ഥലത്താണ് സംഭവം നടക്കുന്നത്. റോഡിലേക്ക് ഇറങ്ങിയ ആനയെ കണ്ടതും ആളുകൾ ഭയന്ന് നിലവിളിച്ച് നാലു പാടും പരക്കം പായുന്നത് കാണാം. എന്നാൽ, ഈ സമയം അവിടെയുണ്ടായിരുന്ന ഒരു നായ കുരച്ചുകൊണ്ട് ആനയുടെ പുറകെ കൂടുന്നു. നായയെ പിന്തിരിപ്പിക്കാന്‍ ആന പലയാവർത്തി ശ്രമിച്ചെങ്കിലും ഒട്ടും വിട്ടുകൊടുക്കാതെ കുരച്ച് കൊണ്ട് ആനയുടെ പിന്നിൽ നിന്ന് വിടാതെ നായയും നിന്നു.
That Dog😭 pic.twitter.com/9UkRoLWEbB
— Ghar Ke Kalesh (@gharkekalesh)കടലില്‍ അലിഞ്ഞ് ചേരും, മണ്ണിന് വളമാകും; പരിസ്ഥിതി സൗഹൃദ പ്ലാസ്റ്റിക്കുമായി ജാപ്പനീസ് ഗവേഷകര്‍
undefined
ഇതിനിടെ അതുവഴി വന്ന ഒരു ബസിന് നേരെ ആന തിരിയുന്നു. അതോടെ കുര ശക്തമാക്കി നായ പാഞ്ഞ് അടുക്കുന്നു. നായയുടെ ശൌര്യം കണ്ട് ഒടുവിൽ ബസ് ആക്രണം ഉപേക്ഷിച്ച് ആന പിന്തിരിഞ്ഞ് പോകുന്നു. കാട്ടാന വന്നാലും തെരുവിന്‍റെ കാവല്‍ക്കാരന്‍ താന്‍ തന്നെ എന്ന് നായ തെളിയിച്ചു. ഇരുവരും തമ്മിലുള്ള ഏറ്റുമുട്ടൽ എക്സ് ഉപയോക്താക്കളെ ഏറെ ആർഷിച്ചു. ഇതിനോടകം നിരവധി ആളുകൾ ഈ വീഡിയോ കണ്ടുകഴിഞ്ഞു. വീഡിയോ കണ്ട ചിലർ അഭിപ്രായപ്പെട്ടത്, നിന്‍റെ കളി കാട്ടിൽ മതിയെന്ന് നായ ആനയോട് പറയാതെ പറഞ്ഞുവെന്നായിരുന്നു. ഏതായാലും നായയുടെ ധൈര്യത്തെ അഭിനന്ദിക്കുകയാണ് സമൂഹ മാധ്യമ ഉപയോക്താക്കൾ. എന്നാൽ, ഈ സംഭവം നടന്നത് എവിടെ എപ്പോഴാണ് തുടങ്ങിയ വിവരങ്ങള്‍ വീഡിയോയിലെ കുറിപ്പിലോ വ്യക്തമാക്കിയിട്ടില്ല.
വന്യമൃഗങ്ങളുടെ ജീവന്‍ രക്ഷിക്കാനും എഐ; ആനക്കുടുംബത്തിന്‍റെ അപകട മരണം ഒഴിവാക്കിയ വീഡിയോ വൈറല്‍