വിവാഹ വേദിയില്‍ വച്ച് ആദ്യമായി വരനെ കണ്ട് പൊട്ടിക്കരയുന്ന വധു; വീഡിയോ വൈറല്‍

By Web Team  |  First Published Dec 12, 2024, 12:20 PM IST


സങ്കടം നിയന്ത്രിക്കാന്‍ പറ്റാതെ  വിവാഹ വേദിയില്‍ വച്ച് പൊട്ടിക്കരയുന്ന വധുവിനെ കണ്ട് വിരുന്നുകാരെല്ലാം അത്ഭുതപ്പെട്ടു. 



ജീവിതപങ്കാളിയാകാൻ പോകുന്ന വ്യക്തികളെക്കുറിച്ച് എല്ലാവർക്കും ചില സങ്കല്പങ്ങളൊക്കെ ഉണ്ടാകും. തങ്ങളുടെ സങ്കല്പങ്ങളുമായി യോജിച്ച് പോകുന്ന വ്യക്തിയാണോയെന്ന് മനസ്സിലാക്കിയതിന് ശേഷമാണ് ഇന്ന് ഭൂരിഭാഗം ആളുകളും പരസ്പരം വിവാഹിതരാകാൻ തീരുമാനിക്കുന്നത്. എന്നാൽ, ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി, വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് വിവാഹ വേദിയിൽ വെച്ചാണെങ്കിൽ എന്തായിരിക്കും നിങ്ങളുടെ പ്രതികരണം? ഇത്തരമൊരു അവസ്ഥയിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ വീണ്ടും ശ്രദ്ധ നേടുകയാണ്.  ദിവസങ്ങള്‍ക്ക് മുമ്പ് സമൂഹ മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട വീഡിയോ ഇതിനകം ഒരു കോടിയിലേറെ പേരാണ് കണ്ടത്. 

ടിവി 1 ഇൻഡ്യ ലൈവ് എന്ന ഇൻസ്റ്റഗ്രാമിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. വിവാഹ വേദിയിൽ വരനോടും മറ്റ് രണ്ട് യുവതികളോടും ഒപ്പം ഇരിക്കുന്ന നവവധു, സങ്കടം താങ്ങാനാകാതെ പൊട്ടിക്കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. ഈ സമയം സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് അവളെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. 

Latest Videos

24 മണിക്കൂർ ഭിക്ഷാടന ചലഞ്ച് നടത്തി യുവാവ്; ഒരു ദിവസം കൊണ്ട് സമ്പാദിച്ചത് എത്രയെന്ന് അറിയണ്ടേ? വീഡിയോ വൈറൽ

undefined

മുന്‍ഭാര്യയുടെ മോഡലിനൊപ്പം വിവാഹ മോചന പാര്‍ട്ടി നടത്തി യുവാവ്; 'മാനസികമായി ശക്തനാകൂ'വെന്ന് സോഷ്യല്‍ മീഡിയ

വീഡിയോ ക്ലിപ്പിൽ ചേർത്തിരിക്കുന്ന വിവരങ്ങൾ പ്രകാരം പെൺകുട്ടി താൻ വിവാഹം കഴിക്കാൻ പോകുന്ന വ്യക്തിയെ ആദ്യമായി കാണുന്നത് ആ വിവാഹ വേദിയിൽ വച്ചാണ്. വിവാഹം തീരുമാനിച്ചതും വരനെ കണ്ടെത്തിയതും പെൺകുട്ടിയുടെ അച്ഛനായിരുന്നുവെന്നും വിവാഹത്തിന് മുൻപ് ഒരിക്കൽ പോലും വരനെ നേരിൽ കാണാൻ അവളെ അനുവദിച്ചിരുന്നില്ലെന്നും  വീഡിയോയിൽ പറയുന്നു. തന്‍റെ ഇഷ്ടങ്ങളുമായി ഒട്ടും യോജിച്ചു പോകാത്ത വ്യക്തിയെ വിവാഹം കഴിക്കേണ്ടി വരുന്നതില്‍ വധുവിന് ഏറെ സങ്കടം തോന്നി. ഇത് താങ്ങാനാകാതെ അവള്‍ വിവാഹ വേദിയില്‍ വച്ച് തന്നെ പൊട്ടിക്കരയാന്‍ തുടങ്ങി. ഈ സമയം ഒരു സ്ത്രീയും കൂടെ ഇരിക്കുന്ന മറ്റ് യുവതികളും വധുവിനെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

വീഡിയോ സമൂഹ മാധ്യമത്തില്‍ ശ്രദ്ധിക്കപ്പെട്ടതോടെ വധുവിന്‍റെ പിതാവിനെതിരെ വ്യാപകമായി വിമർശനമാണ് ഉയരുന്നത്. ഈ നൂറ്റാണ്ടിലും ഇത്തരത്തിലുള്ള രക്ഷിതാക്കളുണ്ട് എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും ഇനിയെന്നാണ് ഇത്തരക്കാരുടെ കണ്ണ് തുറക്കുക എന്നും നിരവധി പേർ ആശങ്ക പ്രകടിപ്പിച്ചു. സ്വന്തം മകളുടെ താൽപര്യം പരിഗണിക്കാത്ത ആ വ്യക്തിയെ ഒരു പിതാവെന്ന് എങ്ങനെ വിശേഷിപ്പിക്കാൻ ആകുമെന്നും സമൂഹ മാധ്യമ ഉപയോക്താക്കൾ ചോദിച്ചു. വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍  അന്വേഷിക്കാതെ വിവാഹത്തിനായി ഒരുങ്ങി വന്ന വരനെയും നെറ്റിസൺസ് രൂക്ഷമായി വിമർശിച്ചു.

ഇങ്ങനെയൊക്കെ ചെയ്യാമോ? നോട്ടുകെട്ടുകൾ കത്തിച്ച് തീ കാഞ്ഞ് ഇൻഫ്ലുവൻസറും യുവതിയും, വിമർശിച്ച് സോഷ്യൽ മീഡിയ

click me!