ഇന്ത്യക്കാരുടെ ദയയും ആതിഥ്യമര്യാദയും വേറെ ലെവലാണ്, അനുഭവം പങ്കുവച്ച് വിദേശി വ്ലോ​ഗർ 

അങ്ങനെ ഓട്ടോ ഡ്രൈവർ ജാക്കിനെ വിവാഹത്തിന് ക്ഷണിച്ചു. ജാക്കാവാട്ടെ വിവാഹത്തിൽ പങ്കെടുക്കാനുള്ള ഒരുക്കവും തുടങ്ങി. അങ്ങനെ ഓട്ടോ ഡ്രൈവറായ രാജുവിന്റെ കസിന്റെ വിവാഹത്തിന് ജാക്ക് എത്തി.

American vlogger shares video from indian wedding Indian kindness and hospitality is amazing

ഇന്ത്യക്കാരുടെ അതിഥികളോടുള്ള മനോഭാവം വളരെ പ്രശസ്തമാണ്. മിക്കവാറും വിദേശികളെ ഇത് അമ്പരപ്പിക്കാറുണ്ട്. അത് പോലെ തന്നെയാണ് ഇന്ത്യയിലെ സംസ്കാരവും ആഘോഷങ്ങളും എല്ലാം. എന്തായാലും, അങ്ങനെ ഒരു വിദേശിയായ വ്ലോ​ഗർ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയിലെ ഒരു വിവാഹത്തിൽ നൃത്തം ചെയ്യുന്ന വീഡിയോയാണ് വ്ലോ​ഗറായ ജാക്ക് റോസെന്താൽ ഷെയർ ചെയ്യുന്നത്. 

ദില്ലിയിലെ ഒരു ഓട്ടോ ഡ്രൈവർ ജാക്കിനെ യാദൃച്ഛികമായി വിവാഹത്തിന് ക്ഷണിക്കുകയായിരുന്നു. താൻ കയറിയ ടക് ടക്കിന്റെ ഡ്രൈവറോട് തനിക്ക് ഒരു ഇന്ത്യൻ‌ വിവാഹത്തിൽ പങ്കെടുത്താൽ കൊള്ളാമെന്നുണ്ട് എന്ന് യുവാവ് പറയുകയായിരുന്നു. വ്ലോ​ഗറുടെ ഭാ​ഗ്യം എന്ന് പറഞ്ഞാൽ മതിയല്ലോ, ആ സമയത്ത് ഡ്രൈവറുടെ ഒരു കസിന്റെ വിവാഹം നടക്കാനിരിക്കുകയായിരുന്നു. 

Latest Videos

അങ്ങനെ ഓട്ടോ ഡ്രൈവർ ജാക്കിനെ വിവാഹത്തിന് ക്ഷണിച്ചു. ജാക്കാവാട്ടെ വിവാഹത്തിൽ പങ്കെടുക്കാനുള്ള ഒരുക്കവും തുടങ്ങി. അങ്ങനെ ഓട്ടോ ഡ്രൈവറായ രാജുവിന്റെ കസിന്റെ വിവാഹത്തിന് ജാക്ക് എത്തി. ആ അനുഭവത്തെ വിലമതിക്കാനാവാത്ത ഒരു അനുഭവം ആയിട്ടാണ് ജാക്ക് കാണുന്നത്. ഇന്ത്യക്കാരുടെ ദയയും ആതിഥ്യമര്യാദയും ശരിക്കും അത്ഭുതകരമാണ് എന്നാണ് ജാക്കിന്റെ പ്രതികരണം. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Jack Rosenthal (@jackrosen6)

വീഡിയോയിൽ, വിവാഹത്തിന്റെ ആഘോഷങ്ങളിൽ പങ്കെടുക്കുന്ന ജാക്കിനെ കാണാം. ഇന്ത്യക്കാരെ പോലെ തന്നെ വേഷം ധരിച്ച്, ഇന്ത്യക്കാരെ പോലെ നൃത്തം വച്ചാണ് ജാക്ക് വിവാഹാഘോഷങ്ങളിൽ പങ്കെടുക്കുന്നത്. ആറ് ലക്ഷത്തിലധികം ആളുകൾ ഇപ്പോൾ തന്നെ വീഡിയോ കണ്ട് കഴിഞ്ഞു. ഒരുപാടുപേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. 

ജാക്കിന്റെ എനർജിയും വൈബും വേറെ ലെവലാണ് എന്ന് പറഞ്ഞവരുണ്ട്. അതുപോലെ ഒരാൾ ജാക്കിനെ രാജസ്ഥാനിലെ വിവാഹാഘാഷോങ്ങളിൽ പങ്കെടുക്കാൻ ക്ഷണിച്ചിരിക്കുന്നതും കാണാം. 

ഊബർ കാറിൽ അമ്മ, മുത്തശ്ശി, മകൾ, പെട്ടെന്ന് ഡ്രൈവർക്ക് വയ്യാതായി, ഡ്രൈവിം​ഗ് ഏറ്റെടുത്ത് യുവതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

vuukle one pixel image
click me!