ചിരിപ്പിച്ച് തുടങ്ങി അവസാനം ഞെട്ടിച്ച് ഷൺമുഖൻ; 'തുടരും' ട്രെയിലർ എത്തി

മോഹൻലാലിനൊപ്പം ബിനു പപ്പു, ശോഭന, മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ കാണാം

mohanlal movie thudarum trailer

വരും കാത്തിരുന്ന മോഹൻലാൽ ചിത്രം തുടരുമിന്റെ ട്രെയിലർ റിലീസ് ചെയ്തു. വിന്റേജ് ലുക്കിൽ മോഹൻലാൽ എത്തുന്ന ട്രെയിലർ ചിരിപ്പിച്ച് തുടങ്ങിയെങ്കിലും അവസാന ഭാ​ഗത്ത് ഞെട്ടിക്കുന്ന പ്രകടനത്തോടെയാണ് അവസാനിപ്പിച്ചിരിക്കുന്നത്. സസ്പെൻസുകള്‍ നിറച്ചുകൊണ്ടുള്ളതാകും തുടരുമെന്നും ട്രെയിലർ ഉറപ്പ് നൽകുന്നുണ്ട്. തന്റെ സന്തത സഹചാരിയായ അംബാസിഡർ കാറും ഷൺമുഖനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. മോഹൻലാലിനൊപ്പം ബിനു പപ്പു, ശോഭന, മണിയൻപിള്ള രാജു തുടങ്ങിയവരെയും ട്രെയിലറിൽ കാണാം. 

തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും. ഒരു റിയലിസ്‍റ്റിക് നായക കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിക്കുന്നത്. ഷൺമുഖൻ എന്നാണ് കഥാപാത്ര പേര്. തരുണ്‍ മൂര്‍ത്തിയും സുനിലും ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. ലളിത എന്ന കഥാപാത്രത്തെയാണ് ശോഭന അവതരിപ്പിക്കുന്നത്. 

Latest Videos

കുടുംബത്തെ ഏറെ സ്നേഹിക്കുന്ന ഒരു കുടുംബനാഥന്‍. നല്ല സുഹൃത് ബന്ധങ്ങളുള്ള, നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഒരു ടാക്സി ഡ്രൈവർ. ഇദ്ദേഹത്തിൻ്റെ ജീവിതം നർമ്മത്തിലൂടെയും ഹൃദയസ്പർശിയായ രംഗങ്ങളിലൂടെയും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. ഇടവേളയ്ക്കു ശേഷമാണ് മോഹൻലാൽ സാധാരണക്കാർക്കൊപ്പം ചേർന്നു നിൽക്കുന്ന ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. 

മലയാളത്തിന്റെ ചിരിമുഖം; ഇന്നച്ചന്റെ ഓർമയ്ക്ക് രണ്ടാണ്ട്

എമ്പുരാൻ ആണ് നിലവിൽ മോഹൻലാലിന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രം മാര്‍ച്ച് 27ന് നാളെ തിയറ്ററിലെത്തും. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പൃഥ്വിരാജ് സുകുമാരനും, രചിച്ചിരിക്കുന്നത് മുരളി ഗോപിയുമാണ്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം അറിയാം..

vuukle one pixel image
click me!