വാറ്റ്സുയി എന്ന കൂറ്റന്‍ കാളയുമായി കാറില്‍ യാത്ര; പിന്നാലെ പാഞ്ഞെത്തി പോലീസ് !

By Web Team  |  First Published Sep 2, 2023, 3:30 PM IST


ഹൗഡി ഡൂഡി എന്ന് പേരിട്ടിരിക്കുന്ന ഭീമാകാരനായ കറുപ്പും വെളുപ്പും നിറത്തിലുള്ള കാളയ്ക്ക് കയറാൻ പാകത്തിന് കാറിന്‍റെ മുകൾഭാഗവും ഇരിപ്പിടത്തിന്‍റെ ഒരു ഭാഗവും നീക്കം ചെയ്തിരുന്നു.


ആളുകൾ തങ്ങളുടെ വളർത്തുമൃഗങ്ങളെ യാത്രയിൽ ഒപ്പം കൂട്ടുന്നത് സാധാരണമാണ്. പൂച്ചകളും നായ്ക്കളും ഇത്തരത്തില്‍ കാറിലും ട്രെയിനിലും സഞ്ചരിക്കുന്നത് പലരും കണ്ടിട്ടുണ്ട്. എന്നാല്‍, ആരെങ്കിലും തന്‍റെ പ്രീയപ്പെട്ട കാളയെ കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ടോ? അതും കാറില്‍? കേൾക്കുമ്പോൾ തന്നെ അമ്പരപ്പ് തോന്നുമെങ്കിലും സംഗതി സത്യമാണ്. ഇവരുടെ യാത്രയുടെ വീഡിയോ ഇപ്പോൾ അമേരിക്കയിലെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചർച്ചയാവുകയാണ്.

അമേരിക്കയിലെ നോർഫോക്ക് പൊലീസ് ഡിവിഷൻ പരിധിയിലാണ് സംഭവം. ഹൈവേ 275-ൽ തന്‍റെ കാളയെ പ്രത്യേകം സജ്ജീകരിച്ച കാറിൽ കയറ്റി യാത്ര ചെയ്ത ആളെ നാട്ടുകാരുടെ പരാതിയെ തുടർന്നാണ് പൊലീസ് തടഞ്ഞത്. കാളയെ കൂടി  കയറ്റാൻ സാധിക്കുന്ന വിധത്തിൽ ഇയാള്‍ തന്‍റെ കാർ രൂപമാറ്റം വരുത്തിയിരുന്നെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. കാളയെ കാറിന്‍റെ പാസഞ്ചർ സീറ്റിൽ ഇരുത്താൻ സാധിക്കുന്ന വിധത്തിലുള്ള രൂപം മാറ്റമാണ് ഇയാൾ കാറിൽ വരുത്തിയിരുന്നത്. നാട്ടുകാരിൽ നിന്നും പരാതി ലഭിച്ചപ്പോൾ തങ്ങൾ കരുതിയത് ചെറിയ കാളക്കുട്ടിയായിരിക്കും എന്നും എന്നാൽ സ്ഥലത്ത് എത്തിയപ്പോഴാണ് ഇയാൾ കാറിൽ ഒപ്പം കൂട്ടിയിരുന്നത് ഭീമാകാരനായ വാറ്റ്‌സുയി  ഇനത്തിൽപ്പെട്ട കാളയെയാണെന്നും മനസ്സിലായതെന്ന് പൊലീസ് ക്യാപ്റ്റൻ ചാഡ് റെയ്മാൻ പറഞ്ഞു. തുടർന്ന് പോലീസ് വാഹന ഉടമയോട് നഗരം വിടാനും മൃഗത്തെ എത്രയും വേഗത്തിൽ വീട്ടിൽ എത്തിക്കാനും ആവശ്യപ്പെട്ടു.

Latest Videos

undefined

'അങ്ങനെ... പാകിസ്ഥാന്‍ മനുഷ്യനെ ചന്ദ്രനില്‍ ഇറക്കി'; വൈറലായി ഒരു സ്പൂഫ് വീഡിയോ !
 

Howdy Doody Goedemorgen 😃🙋🏼‍♂️

Is het al breng je huisdier mee naar werk-dag? Helemaal vergeten!😁 pic.twitter.com/02gBLJuX9k

— Dean Relax (@indeanrelax)

'ആരടാ ഇവൻ...'; കണ്ണാടിയിൽ സ്വന്തം പ്രതിബിബം കണ്ട് അമ്പരന്ന് കുതിര; വൈറലായി വീഡിയോ !

ഹൗഡി ഡൂഡി എന്ന് പേരിട്ടിരിക്കുന്ന ഭീമാകാരനായ കറുപ്പും വെളുപ്പും നിറത്തിലുള്ള കാളയെയാണ് ഇയാൾ കാറിൽ കയറ്റി ഹൈവേയിലൂടെ യാത്ര ചെയ്തത്. ഇതിന് കയറാൻ പാകത്തിന് കാറിന്‍റെ മുകൾഭാഗവും ഇരിപ്പിടത്തിന്‍റെ ഒരു ഭാഗവും നീക്കം ചെയ്തു. എന്നാൽ കാളയുടെ  കൊമ്പുകൾ ആകട്ടെ കാറിന്‍റെ മുൻഭാഗത്തെ ഗ്ലാസ് മറക്കത്തക്ക വിധത്തിൽ മൂടി നിൽക്കുകയാണ്. സാമൂഹിക മാധ്യത്തിലൂടെ വൈറലായ വീഡിയോയിൽ ഒറ്റനോട്ടത്തിൽ തന്നെ ഭീതി ജനിപ്പിക്കുന്നതാണ് കാളയുടെ വലിപ്പവും രൂപവും. കാള പുറത്ത് ചാടാതിരിക്കാൻ കാറിന്‍റെ ഒരു ഭാഗത്തെ വാതിലുകൾ നീക്കം ചെയ്ത് അവിടെ പ്രത്യേക കമ്പി വേലി ഒരുക്കിയിരിക്കുന്നതും വീഡിയോയിൽ കാണാം. നീളമുള്ള കൊമ്പുള്ള, വിനയമില്ലാത്ത ആധുനിക അമേരിക്കൻ ഇനമായ വളർത്ത് കാളയാണ്  വാറ്റ്‌സുയി. ഒക്ലഹോമ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയുടെ അഭിപ്രായത്തിൽ, ഈജിപ്ഷ്യൻ അല്ലെങ്കിൽ ഹാമിറ്റിക് ലോംഗ്ഹോൺ എന്നറിയപ്പെടുന്ന ഇവയുടെ രൂപം ഈജിപ്ഷ്യൻ പിരമിഡുകളിലെ ചിത്രഗ്രാഫുകളിൽ കണ്ടെത്തിയിട്ടുണ്ട്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!