നിരവധിപ്പേരാണ് യൂട്യൂബിൽ വീഡിയോ കണ്ടതും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും. ചിലരൊക്കെ ഇത് കാണാൻ തന്നെ നന്നായിരിക്കുന്നു എന്നും തായ്‍ലാൻഡിൽ പോകുമ്പോൾ പരീക്ഷിച്ച് നോക്കും എന്നും എഴുതിയിരിക്കുന്നു.
ഈ ലോകത്ത് പലവിധത്തിലുള്ള ഭക്ഷണശീലങ്ങൾ പിന്തുടരുന്ന ആളുകളുണ്ട്. ചിലർ വെജിറ്റേറിയനാണെങ്കിൽ ചിലർ നോൺ വെജിറ്റേറിയൻ ആയിരിക്കും. അതുപോലെ തന്നെ പല രാജ്യങ്ങളിലും പല ഭക്ഷണശീലങ്ങളാവും. ചില മൃഗങ്ങളെയും ജീവികളെയും ഒക്കെ കൊല്ലുന്നത് നമ്മുടെ രാജ്യത്ത് നിയമവിരുദ്ധമാണ്. എന്നുവെച്ച് എല്ലാ രാജ്യത്തും അത് അങ്ങനെ ആവണം എന്നില്ല. പാമ്പിനെ തിന്നുന്ന നാടുകളുണ്ട് എന്ന് നമുക്കറിയാം. ഇപ്പോഴിതാ, തായ്‍ലാൻഡിൽ നിന്നുമുള്ള രാജവെമ്പാലയെ പാകം ചെയ്ത് വിൽക്കുന്ന വീഡിയോയാണ് വൈറലാവുന്നത്.
@Travelicious എന്ന യൂട്യൂബ് ചാനലാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ബാങ്കോക്കിലുള്ള കോബ്ര എന്ന് പേരായ റെസ്റ്റോറന്റിലാണ് രാജ വെമ്പാലയെ പാകം ചെയ്യുന്നത്. അവിടെ വേറെ ഏതൊരു മാംസവും പാകം ചെയ്യുന്നത് പോലെ തന്നെയേ ഉള്ളൂ ഈ പാമ്പ് മാംസവും. വീഡിയോയിൽ ഒരു സ്ത്രീ പാമ്പിനെ വൃത്തിയാക്കുന്നതും പാകം ചെയ്യുന്നതും എല്ലാം വളരെ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. അതായത്, പാമ്പിനെ തിരഞ്ഞെടുക്കുന്നത് മുതൽ കഴിക്കുന്ന ആളുടെ പാത്രത്തിലേക്ക് അത് ഡിഷ് ആയി എത്തുന്നത് വരെ എന്ന് അർത്ഥം.
undefined
അവസാനം, സോസ് പോലെയുള്ള ഒന്നിനൊപ്പം രണ്ട് തരത്തിലുള്ള ഡിഷ് ആയിട്ടാണ് ഈ പാമ്പിന്റെ മാംസം നൽകുന്നത്. 'അമേസിങ് സ്നേക്, ഒരു രാജവെമ്പാലയെ എങ്ങനെ പാകം ചെയ്യാം- തായ് സ്ട്രീറ്റ് ഫുഡ്' എന്ന് കാപ്ഷനിൽ കുറിച്ചിട്ടുണ്ട്. നിരവധിപ്പേരാണ് യൂട്യൂബിൽ വീഡിയോ കണ്ടതും തങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതും. ചിലരൊക്കെ ഇത് കാണാൻ തന്നെ നന്നായിരിക്കുന്നു എന്നും തായ്‍ലാൻഡിൽ പോകുമ്പോൾ പരീക്ഷിച്ച് നോക്കും എന്നും എഴുതിയിരിക്കുന്നു. എന്നാൽ, ചിലർ ഇത് കാണുമ്പോൾ തന്നെ പേടിയാകുന്നു എന്നാണ് കുറിച്ചിരിക്കുന്നത്.