വരൻ ഒരു കുട്ടിയോടെന്ന പോലെ വാത്സല്യത്തോടെയാണ് അവളോട് പെരുമാറുന്നത്. അതിനിടയിൽ വധു കണ്ണിറുക്കി കാണിക്കുന്നതും കാണാം. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
വിവാഹാഘോഷത്തിന്റെ പലതരത്തിലുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. വിവാഹത്തിന് മുന്നോടിയായിട്ടുള്ള ഓരോ ചടങ്ങുകളും ഇപ്പോൾ വലിയ വലിയ ആഘോഷങ്ങൾക്കും കൂടിച്ചേരലുകൾക്കും ഉള്ള അവസരമാണ്. അതിന്റെ വേറിട്ടതും മനോഹരമായതുമായ അനേകമനേകം ചിത്രങ്ങളും വൈറലായി മാറാറുണ്ട്. അതുപോലെ ഒരു മെഹന്ദി ആഘോഷത്തിൽ നിന്നുള്ള വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷമാകുന്നത്. ഒരു വരനും വധുവുമാണ് ഈ വീഡിയോയിൽ ആളുകളുടെ ശ്രദ്ധ ആകർഷിച്ചത്.
വിവാഹത്തിന് മുന്നോടിയായുള്ള മെഹന്ദി ആഘോഷമാണ് ഈ വീഡിയോയിൽ കാണുന്നത്. ആ വീഡിയോയിൽ വരൻ വധുവിനോട് പെരുമാറുന്ന രീതിയാണ് ആളുകളെ ആകർഷിച്ചത്. മെഹന്ദി നടക്കുന്ന സമയത്ത് വരൻ വധുവിന് പഴങ്ങൾ വായിൽ വച്ചുകൊടുക്കുന്നതാണ് ആദ്യം തന്നെ വീഡിയോയിൽ കാണുന്നത്. ഒരു പാത്രത്തിൽ നിന്നും പഴങ്ങളെടുത്ത് വധുവിന്റെ വായിൽ വച്ചുകൊടുക്കുന്നത് വീഡിയോയിൽ കാണാം. വരൻ ഒരു കുട്ടിയോടെന്ന പോലെ വാത്സല്യത്തോടെയാണ് അവളോട് പെരുമാറുന്നത്. അതിനിടയിൽ വധു കണ്ണിറുക്കി കാണിക്കുന്നതും കാണാം. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വീഡിയോയിൽ കാണാം.
വരനും വധുവും പേസ്റ്റൽ ഗ്രീൻ നിറത്തിലുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. കുസൃതി നിറഞ്ഞ പെരുമാറ്റമാണ് ഇരുവരുടേയും. 'വരന്മാരാവാൻ പോകുന്നവർ ശ്രദ്ധിച്ചോളൂ, മെഹന്ദിയുടെ 4-6 മണിക്കൂർ വിലപ്പെട്ടതും ആഘോഷകരവുമാക്കാം' എന്നും വീഡിയോയുടെ കാപ്ഷനിൽ കുറിച്ചിട്ടുണ്ട്.
നിരവധിപ്പേരാണ് വീഡിയോയ്‍ക്ക് കമന്റുകളുമായി എത്തിയത്. ഒരാൾ രസകരമായി കുറിച്ചിരിക്കുന്നത്, 'എന്റെ വരൻ ഇതുപോലെ അല്ലെങ്കിൽ ഞാൻ ആ വിവാഹത്തിൽ നിന്നുതന്നെ പിന്മാറും' എന്നാണ്. 'ഇങ്ങനെയല്ലെങ്കിൽ പിന്നെങ്ങനെയാണ്' എന്നാണ് മറ്റൊരാൾ കുറിച്ചിരിക്കുന്നത്. 'അവനെ എനിക്ക് ആമസോണിൽ ഓർഡർ ചെയ്യാൻ പറ്റുമോ' എന്നാണ് മറ്റൊരു യൂസർ കുറിച്ചിരിക്കുന്നത്. 'വധു ഭയങ്കര മനോഹരിയായിരിക്കുന്നു' എന്നാണ് മറ്റൊരാൾക്ക് പറയാനുണ്ടായിരുന്നത്.