ഈ വീഡിയോയിൽ പറയുന്നത് ഇത്തരം സ്റ്റിക്കറുകൾ കൊറിയയിൽ ട്രെൻഡായിക്കൊണ്ടിരിക്കുകയാണോ എന്നാണ്?
നീളം കുറഞ്ഞ ആളുകൾക്ക് ചിലപ്പോൾ തങ്ങളുടെ കാലുകൾക്ക് അൽപം കൂടി നീളമുണ്ടെങ്കിൽ എന്ന് തോന്നാറുണ്ടാവും. എന്നുവച്ച് അതങ്ങനെ എപ്പോഴും തോന്നുന്ന ഒരു കാര്യമൊന്നുമല്ല. പക്ഷേ, ചിലരൊക്കെ ഇന്ന് വലിയ പണം മുടക്കി കാലിന് നീളം കൂട്ടാനുള്ള സർജറികൾ ചെയ്യുന്നുണ്ട്. എന്നാൽ, അതൊന്നുമല്ലാതെ കാലിന് നീളം തോന്നിപ്പിക്കാൻ ഒരു വഴി കൂടിയുണ്ടത്രെ. അത് കൊറിയയിൽ ട്രെൻഡായി മാറുകയാണോ എന്ന് ചോദിക്കുന്ന ഒരു വീഡിയോയാണ് ഇത്.
ഇതിൽ പറയുന്നത് പൊക്കിളിന്റെ രൂപത്തിലുള്ള സ്റ്റിക്കറുകളെ കുറിച്ചാണ്. അത് ഉപയോഗിച്ച് കൊണ്ടാണ് കാലിന് ആളുകൾ കൂടുതൽ നീളം തോന്നിപ്പിക്കുന്നതത്രെ. അതും സ്ത്രീകളാണ് അങ്ങനെ ചെയ്യുന്നത് എന്നാണ് പറയുന്നത്. ഇനി ഇത് എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്നല്ലേ? ആളുകൾ ഇത്തരത്തിലുള്ള സ്റ്റിക്കറുകൾ വാങ്ങുന്നു. ശേഷം അത് തങ്ങളുടെ യഥാർത്ഥ പൊക്കിളിനും അൽപം മുകളിലായി ഒട്ടിച്ച് വയ്ക്കുന്നു. പിന്നെ യഥാർത്ഥ പൊക്കിൾ മറച്ചു കൊണ്ട് ഈ വ്യാജ പൊക്കിൾ സ്റ്റിക്കർ കാണാൻ പാകത്തിൽ വസ്ത്രം ധരിക്കുകയും ചെയ്യുന്നു.
undefined
അങ്ങനെയാണ് ആളുകൾ വെറും സ്റ്റിക്കറുകൾ ഉപയോഗിച്ച് കൊണ്ട് കാലിന് നീളം കൂടുതലാണ് എന്ന് തോന്നിപ്പിക്കുന്നത് എന്നാണ് പറയുന്നത്. അത് വ്യക്തമാക്കുന്ന വീഡിയോയും പലരും സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വയ്ക്കുന്നുണ്ട്. സമാനമായ വീഡിയോയാണ് താഴെ നൽകിയിരിക്കുന്നത്.
ഈ വീഡിയോയിൽ പറയുന്നത് ഇത്തരം സ്റ്റിക്കറുകൾ കൊറിയയിൽ ട്രെൻഡായിക്കൊണ്ടിരിക്കുകയാണോ എന്നാണ്? ശേഷം അത് എങ്ങനെ പ്രവർത്തിക്കുന്നു എന്ന് വിവരിക്കുന്നതും കാണാം. എന്നാൽ, വീഡിയോയ്ക്ക് താഴെ വന്ന കമന്റുകൾ മുഴുവനും ഇത്തരം രീതികളെ പരിഹസിച്ചു കൊണ്ടുള്ളതാണ്. ഇങ്ങനെ ചെയ്താലൊന്നും കാലിന് നീളം തോന്നില്ല എന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.