കടൽതീരത്തേക്ക് ഉരുണ്ടുപോയ തന്റെ പന്തു നോക്കി നിസ്സഹായനായി നിൽക്കുന്ന ഒരു നായക്കുട്ടിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക. ആഞ്ഞടിക്കുന്ന തിരമാലകളെ ഭയന്നാണ് അവൻ പന്തെടുക്കാൻ തീരത്തേക്ക് പോകാത്തത് എന്ന് വ്യക്തം.
പരസ്പര സ്നേഹത്തിൻറെ കാര്യത്തിൽ മനുഷ്യനേക്കാൾ ഒട്ടും പിന്നിലല്ല മൃഗങ്ങൾ എന്ന് തെളിയിക്കുന്ന ഒരു രംഗത്തിന് എപ്പോഴെങ്കിലും നിങ്ങൾ സാക്ഷി ആയിട്ടുണ്ടോ? ഇല്ലെങ്കിലും സാരമില്ല, സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായ ഈ വീഡിയോ ഒന്ന് കണ്ടു നോക്കിയാൽ മതി.
മനുഷ്യനെ പോലെ തന്നെ നായ്ക്കളും തങ്ങളുടെ സഹോദരങ്ങളെ വിലമതിക്കുന്നുണ്ടെന്നും അവർ തമ്മിലും സ്നേഹവും പിന്തുണയും ഉണ്ടെന്നും തെളിയിക്കുന്നതാണ് ഈ വീഡിയോ. വിശ്വസ്തനായ ഒരു സ്നേഹിതൻ ഉണ്ടെങ്കിൽ പ്രയാസകരമായ നിമിഷങ്ങളിൽ രക്ഷയ്ക്കായി അവൻ ഓടിയെത്തും എന്നുള്ള ഒരു വിശ്വാസം നമുക്കില്ലേ? അത് മൃഗങ്ങളുടെ കാര്യത്തിലും സത്യമാണ്. കളിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ കടൽത്തീരത്തേക്ക് ഉരുണ്ടുപോയ തൻറെ സുഹൃത്തായ നായക്കുട്ടിയുടെ പന്ത് തിരകൾ കൊണ്ടുപോകുന്നതിനു മുൻപേ എടുത്തു കൊണ്ടുവന്ന് ചങ്ങാതിക്ക് നൽകുന്ന ഒരു നായയാണ് ഈ വീഡിയോയിലെ സൂപ്പർ ഹീറോ.
undefined
'ഡോഗ്‌സ് ഓഫ് ഇൻസ്റ്റാഗ്രാം' എന്ന ഹാൻഡിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ ഏറെ ഹൃദയസ്പർശിയാണ്. കടൽതീരത്തേക്ക് ഉരുണ്ടുപോയ തന്റെ പന്തു നോക്കി നിസ്സഹായനായി നിൽക്കുന്ന ഒരു നായക്കുട്ടിയെയാണ് വീഡിയോയുടെ തുടക്കത്തിൽ കാണാൻ കഴിയുക. ആഞ്ഞടിക്കുന്ന തിരമാലകളെ ഭയന്നാണ് അവൻ പന്തെടുക്കാൻ തീരത്തേക്ക് പോകാത്തത് എന്ന് വ്യക്തം. തിരമാലകൾ അവൻറെ പന്തിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിൽ മടങ്ങി പോകുന്നുണ്ട്. ഏതു നിമിഷം വേണമെങ്കിലും തൻറെ പന്തും ആ തിരകൾക്കൊപ്പം ഒലിച്ചു പോയേക്കാം എന്ന നിസ്സഹായ അവസ്ഥയിൽ പന്തിലേക്ക് മാത്രം നോക്കി നിൽക്കുകയാണ് നായക്കുട്ടി. തൊട്ടടുത്ത നിമിഷത്തിൽ അത്ഭുതകരമായി മറ്റൊന്ന് സംഭവിച്ചു. അതുവരെ ഫ്രെയിമിൽ ഇല്ലാതിരുന്ന ഒരു നായ പന്തിനരികിലേക്ക് ഓടിയെത്തുന്നു. തിരകളെ ഭയക്കാതെ അവൻ പന്ത് വായിൽ ഒതുക്കിപ്പിടിച്ച് മടങ്ങി വരുന്നു.
വിശ്വസിക്കാൻ കഴിയാത്ത വിധം മധുരതരമാണ് ഈ കാഴ്ച. അവനെ സഹായിക്കാൻ ഒരു മുതിർന്ന സഹോദരൻ ഉണ്ട് എന്ന കുറിപ്പോടെയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഓരോ ദിവസവും കാഴ്ചക്കാരുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന ഈ വീഡിയോ ഇതിനോടകം 7.5 ലക്ഷം ആളുകൾ കണ്ടുകഴിഞ്ഞു. ഇത്രമാത്രം മനോഹരമായ ഒരു കാഴ്ച ഇന്നോളം കണ്ടിട്ടില്ല എന്നാണ് വീഡിയോ കണ്ട പലരും കുറിച്ചത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം