നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'നിങ്ങളിത് ചെയ്യണം എന്ന് ഇല്ല' എന്നാണ്. 'നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിന് ഒരു വിലയുമില്ലേ' എന്നാണ് മറ്റൊരാൾ ചോദിച്ചിരിക്കുന്നത്.
നമ്മുടെ ശ്വാസം പോലും നിന്നുപോകുന്ന അനേകം സാഹസിക പ്രകടനങ്ങൾ ഓരോ ദിവസവും നമ്മൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ചിലതൊക്കെ കാണുമ്പോൾ എന്തിനിത് ചെയ്യുന്നു എന്ന് പോലും നമ്മൾ ചോദിച്ചു പോകും. അത് തന്നെയാണ് ഈ വീഡിയോ കണ്ടവരും യുവാവിനോട് ചോദിച്ചിരിക്കുന്നത്. എന്തിന് ഇത്രയേറെ അപകടകരമായ ഒരു കാര്യം ചെയ്യുന്നു എന്ന്.
ഒരു പർവതശിഖരത്തിലൂടെ തന്റെ സൈക്കിളുമായി പോകുന്ന യുവാവിനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. marcobassot എന്ന യൂസറാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. ഇറ്റലിയിലെ ഡോളമൈറ്റ് പർവതനിരകളിലൂടെയാണ് യുവാവിന്റെ ഈ സാഹസിക യാത്ര. സൈക്കിളിന്റെ ടയർ മാത്രം കൊള്ളാൻ പാകത്തിനുള്ള ഒരു സ്ഥലത്തൂടെ യുവാവ് സൈക്കിളിൽ പാഞ്ഞുപോകുന്നതാണ് വീഡിയോയിൽ കാണുന്നത്.
അതിന്റെ ഇരുവശവും കാണുമ്പോൾ ആരായാലും പേടിച്ചുപോകും. അവിടെ നിന്നെങ്ങാനും താഴെപ്പോയാൽ എന്താവും അവസ്ഥ എന്നോർത്താണ് വീഡിയോ കണ്ടവരിൽ മിക്കവരും പേടിച്ചിരിക്കുന്നത്. സോഷ്യൽ മീഡിയ സജീവമായതോടെ ഇതുപോലെയുള്ള സാഹസിക പ്രകടനങ്ങൾ കാഴ്ച വയ്ക്കുന്നവർ ഒട്ടും കുറവല്ല. ഇത്തരം വീഡിയോയ്ക്ക് വലിയ കാഴ്ച്ചക്കാരും ഉണ്ട്. ഈ വീഡിയോ 43 ലക്ഷത്തിലധികം പേര്‍ ലൈക്ക് ചെയ്തു കഴിഞ്ഞു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരാൾ കമന്റ് നൽകിയിരിക്കുന്നത്, 'നിങ്ങളിത് ചെയ്യണം എന്ന് ഇല്ല' എന്നാണ്. 'നിങ്ങൾക്ക് നിങ്ങളുടെ ജീവിതത്തിന് ഒരു വിലയുമില്ലേ' എന്നാണ് മറ്റൊരാൾ ചോദിച്ചിരിക്കുന്നത്. 'നിങ്ങൾ അവിടെ നിന്ന് വീണാലും ഞാൻ നിങ്ങൾക്ക് വേണ്ടി കരയാൻ പോകുന്നില്ല' എന്നാണ് മറ്റൊരാളുടെ കമന്റ്. ഇത്രയും അപകടകരമായ ദൃശ്യങ്ങൾ കാണാൻ വയ്യ, ഇത് സത്യമാവല്ലേ എന്നാണ് ആഗ്രഹിക്കുന്നത് തുടങ്ങിയ കമന്റുകളും വീഡിയോയ്ക്ക് നൽകിയവരുണ്ട്.