വഴിയാത്രക്കാരെ അടിക്കാനായി ഓങ്ങുക, നടന്ന് പോകുന്നവര്‍ക്കിടയില്‍ കയറി ഛര്‍ദ്ദിക്കുന്നതായി അഭിനയിക്കുക, നടുറോഡില്‍ പാമ്പെന്ന് വിളിച്ച് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുക. ഇത്തരത്തിലുള്ള പ്രാങ്കുകളാണ് ഈ ബിരുദധാരിയുടേത്.
സാമൂഹിക മാധ്യമങ്ങളില്‍ ലൈക്കുകള്‍ക്ക് വേണ്ടി പൊതുനിരത്തില്‍ മറ്റുള്ളര്‍ക്ക് നേരെ പ്രാങ്കെന്ന പേരില്‍ എന്തും കാണിക്കാമെന്ന അവസ്ഥയിലേക്ക് കാര്യങ്ങളില്‍ മാറി. സ്ഥിരമായി വഴിയാത്രക്കാരായ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും നേരെ പ്രാങ്ക് നടത്തുന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് 'പ്രാങ്ക് പ്രജു'. ബെംഗളൂരു നഗരമാണ് ഇയാളുടെ പ്രധാന ഇടം. പ്രജ്വൽ എന്ന ബികോം ബിരുദധാരിയായ 23 കാരന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടാണ് 'പ്രാങ്ക് പ്രജു' എന്ന് ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. പ്രാങ്ക് പ്രജു എന്ന ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും കൂടുതലുള്ളതും വഴിയാത്രക്കാരായ സ്ത്രീകള്‍ക്ക് നേരെയുള്ള ഇയാളുടെ പ്രാങ്കുകളാണ്. വഴിയാത്രക്കാരെ അടിക്കാനായി ഓങ്ങുക, നടന്ന് പോകുന്നവര്‍ക്കിടയില്‍ കയറി ഛര്‍ദ്ദിക്കുന്നതായി അഭിനയിക്കുക, നടുറോഡില്‍ പാമ്പെന്ന് വിളിച്ച് പറഞ്ഞ് ആളുകളെ ഭയപ്പെടുത്തുക. ഇത്തരത്തിലുള്ള പ്രാങ്കുകളാണ് ഈ ബിരുദധാരിയുടേത്.
പ്രജ്വലിന്‍റെ പ്രാങ്കുകള്‍ പക്ഷേ, പരിധി വിട്ടപ്പോള്‍ വഴിയാത്രക്കാര്‍ക്ക് ശല്യമായി മാറി. ബെംഗളൂരു മൂഡലപാൾയയിലെ പ്രിയദർശിനി ലേഔട്ടിൽ താമസിക്കുന്ന പ്രജ്വലിന്‍റെ ശല്യം സഹിക്കവയ്യാതായപ്പോള്‍ യാത്രക്കാരായ സ്ത്രീകളെ ഭയപ്പെടുത്തിയെന്നാരോപിച്ച് പോലീസ് കേസെടുത്തു. സ്ത്രീ യാത്രക്കാരെ ഭയപ്പെടുത്തുകയും അതുവഴി പൊതുജന ശല്യം സൃഷ്ടിക്കുകയും ചെയ്‌തതിനാണ് പ്രജ്വലിനെതിരെ കേസെന്ന് പോലീസ് പറയുന്നു. ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (ബിഎംആർസിഎൽ) സുരക്ഷാ വിഭാഗമാണ് പരാതിക്കാര്‍. മെട്രോ ട്രെയിനിനുള്ളിൽ യാത്ര ചെയ്യുന്നതിനിടയിൽ, പ്രജ്വൽ ഒരു വൃദ്ധയായ സ്ത്രീയെ പ്രാങ്കിന്‍റെ പേരില്‍ അപകീർത്തിപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. എസ്കലേറ്ററിൽ തന്‍റെ പിന്നിൽ നിൽക്കുന്ന വദ്ധയായ ഒരു സ്ത്രീയെ ഇയാള്‍ ഭയപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. "സ്ത്രീകളെ ഭയപ്പെടുത്താനുള്ള ശ്രമം സ്വീകാര്യമല്ല, അതിനാൽ നിയമത്തിന്‍റെ കർശനമായ വകുപ്പുകൾ ഉള്‍പ്പെടുത്തി കേസെടുക്കാൻ ഞങ്ങൾ പോലീസിനോട് അഭ്യർത്ഥിച്ചു," BMRCL അറിയിച്ചു.
undefined
ഫേസ് ബുക്കില്‍ വില്പനയ്ക്ക് വച്ച സോഫയുടെ വില 76,000 രൂപ; കാരണം ഇതാണ് !
മെട്രോയ്ക്കുള്ളിൽ വച്ച് 'ഗോബി മഞ്ചൂരിയൻ' കഴിച്ചു; പിന്നാലെ പിഴ !
ബിഎംആർസിഎൽ ഔദ്യോഗിക പ്രസ്താവനയിൽ, മെട്രോ അധികൃതർ ഇയാളില്‍ നിന്ന് പിഴ ഇടാക്കിയതായും പറയുന്നു. "മെട്രോ റെയിൽവേ (ഓപ്പറേഷൻ & മെയിന്റനൻസ്) ആക്ടിലെ സെക്ഷൻ 59 പ്രകാരം വിജയനഗർ മെട്രോ സ്റ്റേഷനിൽ യാത്രക്കാരുടെ സുഖസൗകര്യങ്ങളിൽ ഇടപെടുകയും ശല്യപ്പെടുത്തുകയും ചെയ്തതിന് ഞങ്ങൾ അദ്ദേഹത്തിന് 500 രൂപ പിഴ ചുമത്തി." BMRCL അറിയിച്ചു. കർണാടക പോലീസ് ആക്ട് 1963 സെക്ഷൻ 92 (ഒ), (ആർ) എന്നീ വകുപ്പുകളാണ് പ്രജ്വലിനെതിരെ ചുമത്തിയിരിക്കുന്നതെന്നാണ് സൂചന. പ്രജ്വല്‍ പ്രാങ്കുകള്‍ക്കായി ഉപയോഗിച്ച ബൈക്കിന്‍റെ നമ്പര്‍ നോക്കിയാണ് ഇയാളെ തിരിച്ചറിഞ്ഞത്. പ്രജ്വലിനോട് രണ്ടാം മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കാനും പിഴയടയ്ക്കാനുമാണ് ഉത്തരവ്. പിന്നാലെ പരാതിക്ക് ഇടായക്കിയ പ്രാങ്ക് വീഡിയോകൾ ഇയാള്‍ ഡിലീറ്റ് ചെയ്തു.