നായകന്‍ അര്‍ജുന്‍, കണ്ണന്‍ താമരക്കുളത്തിന്‍റെ 'വിരുന്ന്': ടീസര്‍

By Web Team  |  First Published Sep 30, 2023, 12:04 AM IST

മുകേഷ്, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി തുടങ്ങിയവരും


അർജുൻ സർജയെ നായകനാക്കി കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന വിരുന്ന് എന്ന ചിത്രത്തിന്‍റെ ടീസര്‍ പുറത്തെത്തി. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ എന്‍റര്‍ടെയ്നര്‍ ചിത്രമാണിത്. ചിത്രത്തിന്റെ മ്യൂസിക് റൈറ്റ്സ് റീച്ച് മ്യൂസിക് കരസ്ഥമാക്കിയത് നേരത്തെ വാര്‍ത്തയായിരുന്നു. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഈ മ്യൂസിക് കമ്പനി ആദ്യമായാണ് മലയാളത്തിൽ നിന്നും മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കുന്നത്. വരാലിനു ശേഷം കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ഈ ചിത്രം മലയാളത്തിലും തമിഴിലുമായിട്ടാണ് ഒരുങ്ങുന്നത്. നെയ്യാർ ഫിലിംസിന്റെ ബാനറിൽ ഗിരീഷ് നെയ്യാർ ആണ് നിർമ്മിക്കുന്നത്. ഇൻവെസ്റ്റിഗേറ്റീവ് സസ്പെൻസ് ത്രില്ലർ സ്വഭാവത്തിലുള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം ദിനേശ് പള്ളത്ത് ആണ്.  
 
ചിത്രത്തിൽ അർജുൻ, നിക്കി ഗൽറാണി എന്നിവരെ കൂടാതെ മുകേഷ്, ഗിരീഷ് നെയ്യാർ, അജു വർഗീസ്, ബൈജു സന്തോഷ്‌, ഹരീഷ് പേരടി, ധർമജൻ ബോൾഗാട്ടി, സോന നായർ, മൻരാജ്, സുധീർ, കൊച്ചുപ്രേമൻ, പൂജപ്പുര രാധാകൃഷ്ണൻ, വി കെ ബൈജു, അജയ് വാസുദേവ്, കൊല്ലം ഷാ, ജിബിൻ സാബ്, പോൾ തടിക്കാരൻ, എൽദോ, അഡ്വ. ശാസ്‌തമംഗലം അജിത് കുമാർ, രാജ്‌കുമാർ, സനൽ കുമാർ, അനിൽ പത്തനംതിട്ട, അരുന്ധതി, ശൈലജ, നാൻസി, ജീജാ സുരേന്ദ്രൻ തുടങ്ങിയവരും അഭിനയിക്കുന്നു. രവിചന്ദ്രനും, പ്രദീപ് നായരും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. 

എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ഹിമ ഗിരീഷ്, അനിൽ കുമാർ കെ, ലൈൻ പ്രൊഡ്യൂസർ രാകേഷ് വി എം, ഹരി തേവന്നൂർ, ഉണ്ണി പിള്ളൈ ജി, എഡിറ്റർ വി ടി ശ്രീജിത്ത്‌, സംഗീതം രതീഷ് വേഗ, സാനന്ദ് ജോർജ്, പശ്ചാത്തല സംഗീതം റോണി റാഫേൽ, ആർട്ട്‌ സഹസ് ബാല, മേക്കപ്പ് പ്രദീപ് രംഗൻ, കോസ്റ്റ്യൂം അരുൺ മനോഹർ, തമ്പി ആര്യനാട്, പ്രൊജക്ട് ഡിസൈനർ എൻ എം ബാദുഷ, ലിറിക്‌സ് റഫീഖ് അഹമ്മദ്‌, ബി കെ ഹരിനാരായണൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അനിൽ അങ്കമാലി, രാജീവ്‌ കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ മാനേജർ അഭിലാഷ് അർജുൻ, ഹരി ആയൂർ, സജിത്ത് ലാൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ സുരേഷ് ഇളമ്പൽ, വിനയൻ അസോസിയേറ്റ് ഡയറക്ടർ രാജ പാണ്ടിയൻ, സജിത്ത് ബാലകൃഷ്ണൻ, വിഎഫ്എക്സ് ഡിടിഎം, സൂപ്പർവിഷൻ ലവകുശ, ആക്ഷൻ ശക്തി ശരവണൻ, കലി അർജുൻ, പിആർഓ പി ശിവപ്രസാദ്, സ്റ്റിൽസ് ശ്രീജിത്ത്‌ ചെട്ടിപ്പടി, ഡിസൈൻസ്  ആന്റണി സ്റ്റീഫൻ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. ചിത്രം നവംബർ മാസം തീയേറ്ററുകളിൽ എത്തും.

Latest Videos

ALSO READ : 'ഞങ്ങള്‍ക്ക് ആഴത്തില്‍ വിശ്വാസമുണ്ടായിരുന്ന സിനിമ, ആത്മാര്‍ഥമായി പരിശ്രമിച്ചു'; നന്ദി പറഞ്ഞ് മമ്മൂട്ടി

click me!