ദി ബോയ്സ് സീസൺ 4 ട്രെയിലര്‍ ഇറങ്ങി: വന്‍ സര്‍പ്രൈസുകള്‍.!

By Web Team  |  First Published Dec 3, 2023, 10:39 AM IST

ഗാർത്ത് എന്നിസിന്റെയും ഡാരിക്ക് റോബർട്ട്‌സണിന്റെയും കോമിക് പുസ്തകത്തെ അടിസ്ഥാനമാക്കി എറിക് ക്രിപ്‌കെ സൃഷ്‌ടിച്ച ഹിറ്റ് പരമ്പരയാണ് ദ ബോയ്സ്. 


ഹോളിവുഡ്: ആമസോണ്‍ പ്രൈം സീരിസ് ദി ബോയ്സ് സീസൺ 4ന്‍റെ ആദ്യ ട്രെയിലർ പുറത്തിറങ്ങി. ഹോംലാൻഡറും സ്റ്റാർലൈറ്റും തമ്മിലുള്ള പോരാണ് ട്രെയിലറിലെ മുഖ്യ ഇനം. ഒപ്പം തന്നെ ജെഫ്രി ഡീൻ മോർഗന്റെ കഥാപാത്രത്തെ കാണിക്കുന്നുമുണ്ട്. 

ഗാർത്ത് എന്നിസിന്റെയും ഡാരിക്ക് റോബർട്ട്‌സണിന്റെയും കോമിക് പുസ്തകത്തെ അടിസ്ഥാനമാക്കി എറിക് ക്രിപ്‌കെ സൃഷ്‌ടിച്ച ഹിറ്റ് പരമ്പരയാണ് ദ ബോയ്സ്. 2022 ജൂണിലാണ് സീസണ്‍ 3 ഇറങ്ങിയത്. എന്നാല്‍ ഹോളിവുഡ് സമരം മൂലം നാലാം സീസണ്‍ വൈകുകയായിരുന്നു. 

Latest Videos

എമ്മി നാമനിർദ്ദേശം  നേടിയ സീരിസാണ് ദ ബോയ്സ്. 2024 ല്‍ സീരിസ് എത്തും എന്നാണ് പുതിയ ട്രെയിലറില്‍ പറയുന്നത്. എന്നാല്‍ എന്നാണ് എത്തുക എന്ന് വ്യക്തമല്ല. മിക്കവാറും ഏപ്രില്‍ മാസത്തില്‍ പ്രതീക്ഷിക്കാം എന്നാണ് ആമസോണ്‍ സ്റ്റുഡിയോ വൃത്തങ്ങളെ ഉദ്ധരിച്ച് ബോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. 

സിസിഎക്സ്പി 2023 ന്റെ ഭാഗമായാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ആന്റണി സ്റ്റാറിന്റെ ഹോംലാൻഡറിന് വലിയ പ്രധാന്യം നല്‍കുന്ന രീതിയിലാണ് ട്രെയിലര്‍. കാൾ അർബന്‍ അവതരിപ്പിക്കുന്ന ബില്ലി ബുച്ചര്‍  ജെഫ്രി ഡീൻ മോർഗനുമായി ഒരു രംഗത്ത് എത്തുന്നുണ്ട്.

undefined

വലോറി കറി അവതരിപ്പിക്കുന്ന ഫയർക്രാക്കർ ,സൂസൻ ഹെയ്‌വാർഡ് അവതരിപ്പിക്കുന്ന സിസ്റ്റർ സേജ് തുടങ്ങിയ മറ്റ് പുതിയ കഥാപാത്രങ്ങള്‍ ഈ സീസണില്‍ എത്തുന്നു എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. കാമറൂൺ ക്രോവെറ്റി അവതരിപ്പിക്കുന്ന ഹോംലാൻഡറുടെ മകൻ റയാനും ട്രെയിലറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. 

പേര് പോലെ തന്നെ, ലോകേഷ് അവതരിപ്പിക്കുന്ന 'ഫൈറ്റ് ക്ലബ്': അടിയോട് അടി ടീസര്‍

പൊരിഞ്ഞ യുദ്ധം, തീതുപ്പി ഡ്രഗണ്‍ യുദ്ധങ്ങള്‍: 'ഹൗസ് ഓഫ് ദി ഡ്രാഗൺ' സീസൺ 2 ട്രെയിലര്‍.!

click me!