മേഘയുടെ മരണം: 'പൊലീസ് കൃത്യമായി ഇടപെട്ടില്ല, സുകാന്തിന് ഒളിവിൽ പോകാൻ ഇത് സഹായകമായി'; ആരോപിച്ച് കുടുംബം

സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ ആരോപിച്ചു. 

trivandrum ib officer megha madhu death father alleges police negligence on investigation

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥ മേഘയുടെ മരണത്തിലെ പോലീസ് അന്വേഷണത്തിൽ വീഴ്ചപറ്റിയെന്ന് കുടുംബം. സഹപ്രവർത്തകനായ ഐബി ഉദ്യോഗസ്ഥൻ കാരണമാണ് മകൾ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടിയിട്ടും തിരുവനന്തപുരം പേട്ട പോലീസ് കൃത്യമായ ഇടപെട്ടില്ലെന്ന് അച്ഛൻ ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി മലപ്പുറം എടപ്പാൾ സ്വദേശി സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്തതാണ് കുടുംബത്തിന്റെ ആരോപണം.

ഐബി ഉദ്യോഗസ്ഥനുമായ എടപ്പാൾ സ്വദേശി സുകാന്ത് സുരേഷ് ആണ് മകളുടെ മരണത്തിന് ഉത്തരവാദിയെന്ന് ആദ്യഘട്ടത്തിൽ തന്നെ പോലീസിന് പരാതി നൽകിയതാണ്. എന്നാൽ കേസന്വേഷിക്കുന്ന തിരുവനന്തപുരം പേട്ട പോലീസ് ഇത് ഗൗരവമായി എടുത്തില്ല. ഒളിവിൽ പോകാൻ സുകാന്തിന് ഇത് സഹായമായി എന്ന് മേഘയുടെ അച്ഛൻ ആരോപിച്ചു. വിവാഹ വാഗ്ദാനം നൽകി സുകാന്ത് മകളെ സാമ്പത്തികമായി ചൂഷണം ചെയ്തു.

Latest Videos

പത്തനംതിട്ട കലഞ്ഞൂരിലെ മേഘയുടെ വീട്ടിൽ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെത്തി. ഐബി അന്വേഷണം വേഗത്തിലാക്കാൻ നടപടിയെടുക്കുമെന്ന് കുടുംബത്തിന് ഉറപ്പ് നൽകി. ഒളിവിൽ പോയ സുകാന്തിനെ കണ്ടെത്താൻ അന്വേഷണ ഊർജിതം എന്നാണ് പോലീസ് വിശദീകരണം. മേഘയുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്. മൊബൈൽ ഫോണിന്റെ ശാസ്ത്രീയ പരിശോധന ഫലവും നിർണായകമാണ്. ഐബി നേരത്തെ തന്നെ സുകാന്ധിൻ്റെ മൊഴിയെടുത്തിരുന്നു. ജോലിയിൽനിന്ന് മാറ്റിനിർത്തി ആഭ്യന്തര അന്വേഷണം നടക്കുന്നുണ്ടെന്നാണ് വിശദീകരണം.  തിരു. വിമാനത്താവളത്തിലെ ഇമിഗ്രേഷൻ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന ഐ ബി ഉദ്യോഗസ്ഥ മേഘയെ മാർച്ച് 24ന് രാവിലെയാണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. 

vuukle one pixel image
click me!